LiveTV

Live

Gulf

ദുബൈ മെട്രോയുടെ സേവനസമയം ദീര്‍ഘിപ്പിക്കുന്നു

ദുബൈ മെട്രോയുടെ സേവനസമയം ദീര്‍ഘിപ്പിക്കുന്നു
Summary
രാവിലെ അഞ്ചരക്ക് ഓട്ടം തുടങ്ങിയിരുന്ന റെഡ് ലൈനില്‍ നവംബര്‍ ഒന്ന് മുതല്‍ മെട്രോ രാവിലെ അഞ്ച് മുതല്‍ ഓടിതുടങ്ങും

ദുബൈ മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. ദുബൈ മെട്രോയുടെ സേവനസമയം ദീര്‍ഘിപ്പിക്കുന്നു. അടുത്തമാസം ഒന്ന് മുതല്‍ പുതിയ സമയക്രമം നിലവില്‍ വരും. രാവിലെ അഞ്ചിന് ആരംഭിക്കുന്ന മെട്രോ സര്‍വീസ് രാത്രി 12 വരെ തുടരും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി ഒന്ന് വരെ മെട്രോയുണ്ടാകും.

രാവിലെ അഞ്ചരക്ക് ഓട്ടം തുടങ്ങിയിരുന്ന റെഡ് ലൈനില്‍ നവംബര്‍ ഒന്ന് മുതല്‍ മെട്രോ രാവിലെ അഞ്ച് മുതല്‍ ഓടിതുടങ്ങും. 5.50 ന് സര്‍വീസ് ആരംഭിച്ചിരുന്ന ഗ്രീന്‍ ലൈനില്‍ രാവിലെ അഞ്ചരമുതല്‍ മെട്രോ പ്രവര്‍ത്തന സജ്ജമാകും. രണ്ട് ലൈനിലും ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ രാത്രി 12 വരെ മെട്രോ സര്‍വീസ് ദീര്‍ഘിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും രാത്രി ഒന്ന് വരെ മെട്രോ ലഭ്യമായിരിക്കും. വെള്ളിയാഴ്ചകളില്‍ രാവിലെ പത്തിന് മാത്രമേ സര്‍വീസ് തുടങ്ങൂ. ദുബൈ ട്രാം സര്‍വീസ് രാവിലെ ആറരക്ക് പകരം രാവിലെ ആറിന് ഓട്ടം തുടങ്ങും. പ്രധാന ആറ് സ്റ്റേഷനുകളില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുന്ന വിധം മെട്രോ എക്‍സ്‍പ്രസ്‍ സര്‍വീസ് കാര്യക്ഷമമാക്കിയതായും ആര്‍ ടി എ അറിയിച്ചു. റാശിദിയ, റിഗ്ഗ, എമിറേറ്റ്സ് ടവേഴ്സ്, ഫസ്റ്റ് ഗള്‍ഫ് ബാങ്ക്, ജെ.എല്‍.ടി, യു.എ.ഇ എക്സ്ചേഞ്ച് എന്നീ സ്റ്റേഷനുകളില്‍ നിന്ന് രാവിലെ അഞ്ചിന് തന്നെ എക്‍സ്‍പ്രസ്‍ ട്രെയിനുകള്‍ പുറപ്പെടും. ആദ്യ ട്രെയിനുകളിലെ തിരിക്ക് കുറക്കാനാണ് നടപടി.