LiveTV

Live

Gulf

സൗദിയില്‍ കുറ്റകൃത്യങ്ങളില്‍ നാലര ശതമാനത്തിന്റെ കുറവ്

സൗദിയില്‍ കുറ്റകൃത്യങ്ങളില്‍ നാലര ശതമാനത്തിന്റെ കുറവ്
Summary
ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അത്തുര്‍ക്കിയാണ് ഈ വര്‍ഷത്തെ കുറ്റകൃത്യങ്ങളുടെ കണക്ക് പുറത്ത് വിട്ടത്

സൗദിയില്‍ കുറ്റകൃത്യങ്ങളില്‍ നാലര ശതമാനത്തിന്റെ കുറവുണ്ടായെന്ന് ആഭ്യന്തര മന്ത്രാലയം . റിയാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളാണ് കുറ്റകൃത്യങ്ങളില്‍ മുന്നില്‍. തൊഴിലാളികളാണ് കുറ്റകൃത്യങ്ങളില്‍ മുന്നിലുള്ളത്.

ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അത്തുര്‍ക്കിയാണ് ഈ വര്‍ഷത്തെ കുറ്റകൃത്യങ്ങളുടെ കണക്ക് പുറത്ത് വിട്ടത്. ഒരു ലക്ഷം പേരില്‍ 464 പേരെന്ന തോതിലാണ് നിലവില്‍ രാജ്യത്തെ കുറ്റകൃത്യങ്ങള്‍. കഴിഞ്ഞ വര്‍ഷം കുറ്റകൃത്യങ്ങള്‍ 1,56,872 എണ്ണമായിരുന്നു. ഇത്തവണയിത് 1,49,781 ആയി കുറഞ്ഞു. അതായത് 7091 കുറ്റകൃത്യങ്ങളുടെ വ്യത്യാസം. കുറ്റവാളികളില്‍ 25 ശതമാനവും വിവിധ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ്. സര്‍ക്കാര്‍ ജോലിക്കാരില്‍ 17.5 ശതമാനം കുറ്റകൃത്യങ്ങളളുണ്ട്. വിദ്യാര്‍ഥികള്‍ 17 ശതമാനം. തൊഴില്‍ രഹിതരില്‍ ഏഴ് ശതമാനമേയുള്ളൂ കുറ്റകൃത്യങ്ങള്‍. ജീവഹാനിയുണ്ടാക്കുന്നതാണ് 53 ശതമാനം കുറ്റകൃത്യങ്ങളും. രേഖപ്പെടുത്തിയവയില്‍ 42,000 കുറ്റങ്ങളാണ് ഇത്തരത്തില്‍. രാജ്യത്ത ആകെ നടന്ന കുറ്റകൃത്യങ്ങളില്‍ 75 ശതമാനവും റിയാദ്, കിഴക്കന്‍ പ്രവിശ്യ, മക്ക, മദീന എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണുണ്ടായത്.