LiveTV

Live

Gulf

സൗദിയില്‍ കാണാതായ മലയാളിക്കായി അന്വേഷണം ഊര്‍ജിതം 

സൗദിയില്‍ കാണാതായ മലയാളിക്കായി അന്വേഷണം ഊര്‍ജിതം 
Summary
സൗദിയില്‍ കമ്പനി വാഹനവുമായി കാണാതായ നാദാപുരം സ്വദേശി ഷാജഹാനായി തെരച്ചില്‍ ഊര്‍ജിതമാക്കി

സൗദിയില്‍ കമ്പനി വാഹനവുമായി കാണാതായ നാദാപുരം സ്വദേശി ഷാജഹാനായി തെരച്ചില്‍ ഊര്‍ജിതമാക്കി. ജുബൈല്‍, ദമ്മാം പൊലീസിന്റ നേതൃത്വത്തിലാണ് അന്വേഷണം. സംഭവം റിയാദ് എംബസി വഴി സൗദി സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്താനും നടപടി തുടങ്ങി. ഷാജഹാനൊപ്പം കാണാതായ പാകിസ്താന്‍ സ്വദേശിയേയും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. സെയില്‍സ്മാന്റെ ജോലിയായിരുന്നു നാദാപുരം സ്വദേശി ഷാജഹാന്. ദമ്മാമിലെ കമ്പനിയില്‍ ഇപ്പോള്‍ 13 വര്‍ഷമായി.

ജോലിയുടെ ഭാഗമായി ദമ്മാമില്‍ നിന്നും കമ്പനി വാഹനത്തില്‍ ജുബൈലിലേക്ക് പുറപ്പെട്ടു. വാഹനത്തില്‍ ആകെയുണ്ടായിരുന്നത് 3000 രൂപയുടെ ഭക്ഷ്യവസ്തുക്കള്‍. കയ്യില്‍ അധികം പണമൊന്നുമില്ല. വാഹനത്തില്‍ കൂടെയുണ്ടായിരുന്നത് പാകിസ്താന്‍ സ്വദേശി വസാഖ് ഹുസൈന്‍. പുതുതായി കമ്പനിയിലെത്തിയ വസാഖിനെ പരിശീലനത്തിന്റെ ഭാഗമായി കൂടെകൂട്ടിയതായിരുന്നു.നദമ്മാമില്‍ നിന്നും പുറപ്പെട്ട് വൈകീട്ട് മൂന്നു മണിയോടെ ഫോണ്‍ സ്വിച്ച് ഓഫായി. ഇതോടെ സുഹൃത്തുക്കള്‍ കമ്പനിയില്‍ ബന്ധപ്പെട്ട് കൂടെയുള്ള വസാഖിന്റെ ഫോണ്‍ നമ്പര്‍ ശേഖരിച്ചു. വെള്ളിയാഴ്ച വരെ ഫോണ്‍ ബെല്ലടിച്ചെങ്കിലും പിന്നീട് ഓഫായി.

അവസാനം ഫോണ്‍ പ്രവര്‍ത്തിച്ചത് ബുറൈദ ഭാഗത്താണ്. ഈ ഭാഗം കേന്ദ്രീകരിച്ച് പൊലീസും സുഹൃത്തുക്കളും അന്വേഷണം നടത്തുന്നുണ്ട്. പിന്നാലെ നാട്ടിലെ ബന്ധുക്കള്‍ അധികൃതര്‍ക്ക് പരാതി നല്‍കി. റിയാദ് എംബസി വഴി സൗദി ഗവര്‍മെന്‍്റിന്‍്റെ ശ്രദ്ധയില്‍ പെടുത്താനാണിപ്പോള്‍ ശ്രമം.