LiveTV

Live

Gulf

ദുബൈയില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന

ദുബൈയില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന
Summary
ആറുമാസത്തിനിടെ ബസ്​, മെട്രോ, ട്രാം, പൊതു ജല ഗതാഗത സൗകര്യങ്ങൾ, ടാക്​സി എന്നിവ ഉപയോഗിച്ചവരുടെ എണ്ണം 27.58 കോടിയാണ്​.

ദുബൈയില്‍ യാത്രക്ക് പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന. ഈവര്‍ഷം ആദ്യപകുതിയില്‍ പൊതുവാഹനങ്ങള്‍ ഉപയോഗിച്ചവരുടെ എണ്ണം 27 കോടി പിന്നിട്ടു.

ആറുമാസത്തിനിടെ ബസ്​, മെട്രോ, ട്രാം, പൊതു ജല ഗതാഗത സൗകര്യങ്ങൾ, ടാക്​സി എന്നിവ ഉപയോഗിച്ചവരുടെ എണ്ണം 27.58 കോടിയാണ്​. ദിവസം ശരാശരി 15 ലക്ഷം പേരാണ്​ ഇതുവഴി യാത്ര ചെയ്യുന്നത്​. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ യാത്രക്കാരുടെ എണ്ണം 27.35 കോടിയായിരുന്നു. പൊതു ഗതാഗത മാർഗങ്ങളിൽ ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്നത്​ ദുബൈ മെട്രോയെയയാണ്​, 36.4 ശതമാനം. തൊട്ടുപിന്നിൽ ടാക്​സികളാണ്​. 31.7 ശതമാനം. ബസുകളിൽ 28 ശതമാനം പേർ യാത്ര​ ചെയ്​തു. 10 കോടിയിലേറെ യാത്രക്കാർ മെട്രോയില്‍ സഞ്ചരിച്ചു. കഴിഞ്ഞവർഷത്തേക്കാൾ 40 ലക്ഷത്തോളം പേർ അധികമാണിത്. ദുബൈ ട്രാമിൽ 30 ലക്ഷത്തിലേറെ പേർ ഇൗ വർഷം ജൂൺ അവസാനം വരെ യാത്രചെയ്​തു. പൊതു ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിലും കഴിഞ്ഞ വർഷത്തേക്കാൾ വർധനവുണ്ട്​. 2016ലെ ആദ്യ ആറു മാസം 6.99 കോടി പേരാണ്​ ബസ്​ യാത്രക്കാരെങ്കിൽ ഇൗ വർഷം അത്​ 7.77 കോടിയായി.