LiveTV

Live

Gulf

42 വര്‍ഷമായി മക്കയില്‍ മുഴങ്ങുന്ന ആ ബാങ്കുവിളി...

42 വര്‍ഷമായി മക്കയില്‍ മുഴങ്ങുന്ന ആ ബാങ്കുവിളി...
Summary
1975ലാണ് അലി അഹമ്മദ് മുല്ല മസ്ജിദുല്‍ ഹറാമില്‍ ആദ്യമായി ബാങ്കുവിളിച്ചത്

മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ കഴിഞ്ഞ 42വര്‍ഷമായി ബാങ്ക് വിളിക്കുന്ന ഒരാളുണ്ട്. പേര് അലി അഹമ്മദ് മുല്ല. ഹൃദയഹാരിയായ ശബ്ദത്തില്‍ ബാങ്ക് വിളിക്കുന്ന അദ്ദേഹം ഇന്ന് മക്കയിലെ ചീഫ് മുഅദ്ദിനാണ്.

1975ലാണ് അലി അഹമ്മദ് മുല്ല മസ്ജിദുല്‍ ഹറാമില്‍ ആദ്യമായി ബാങ്കുവിളിച്ചത്. പതിനാലാം വയസ്സില്‍ ആരംഭിച്ച ബാങ്കുവിളി ഇന്നും അദ്ദേഹം മക്കയില്‍ തുടരുന്നു. പിതാമഹന്റെയും പിതാവിന്റെയും പാത പിന്തുടര്‍ന്നാണ് അലി മുല്ല മസ്ജിദുല്‍ ഹറാമില്‍ മുഅദ്ദിനായെത്തുന്നത്.

ഇടക്ക് ഏഴ് മാസത്തോളം അസുഖമായപ്പോഴും ഹറമില്‍ തിരിച്ചെത്തണമെന്ന ആഗ്രഹത്തിലായിരുന്നു അദ്ദേഹം. ദിവസവും അഞ്ച് നേരം ടിവിയില്‍ മക്കയില്‍ നിന്നുള്ള ബാങ്ക് ശ്രദ്ധിച്ച് പ്രാര്‍ഥനയോടെ കാത്തിരുന്നു. അങ്ങനെ വീണ്ടു ഹറമില്‍ തിരിച്ചെത്തി. ബാങ്ക് വിളി അലി മുല്ലക്ക് ഒരു ഹോബിയായാണ്. അമേരിക്ക, മലേഷ്യ ഇന്തോനേഷ്യ തുടങ്ങി വിവിധ രാജ്യങ്ങളിലെ പള്ളികളില്‍ അലി മുല്ല ബാങ്കുവിളിച്ചിട്ടുണ്ട്.