LiveTV

Live

Gulf

അബൂഹമൂറിലെ മത്സ്യമാര്‍ക്കറ്റ് ഉംസലാലിലേക്ക് മാറ്റിയത് തൊട്ടടുത്ത കച്ചവടക്കാര്‍ക്ക് വിനയാകുന്നു

അബൂഹമൂറിലെ മത്സ്യമാര്‍ക്കറ്റ് ഉംസലാലിലേക്ക് മാറ്റിയത് തൊട്ടടുത്ത കച്ചവടക്കാര്‍ക്ക് വിനയാകുന്നു
Summary
കാലങ്ങളായി അബൂ ഹമൂറില്‍ പ്രവര്‍ത്തിച്ചിരുന്ന സെന്‍ട്രല്‍ മാര്‍ക്കറ്റിനെയാണ് ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുളളവര്‍ ആശ്രയിച്ചിരുന്നത് . ഇവിടത്തെ മൊത്ത വിപണിയാണിപ്പോള്‍ 30 കിലോമീറ്റര്‍ അകലെയുള്ള ഉംസലാലിലേക്ക് മാറ്റിയിരിക്കുന്നത്

ഖത്തറിലെ അബൂഹമൂറിലെ മത്സ്യമാര്‍ക്കറ്റ് ഉംസലാലിലേക്ക് മാറ്റിയത് തൊട്ടടുത്ത പച്ചക്കറി മാര്‍ക്കറ്റിനെയും ഹമാലികളെയും ബാധിച്ചതായി കച്ചവടക്കാര്‍ പറയുന്നു. ഏറെ തിരക്കനുഭവപ്പെട്ടിരുന്ന മാര്‍ക്കറ്റിലെത്തിയിരുന്നവരെ തന്നെയായിരുന്നു പച്ചക്കറി മാര്‍ക്കറ്റും ആശ്രയിച്ചിരുന്നത് .

കാലങ്ങളായി അബൂ ഹമൂറില്‍ പ്രവര്‍ത്തിച്ചിരുന്ന സെന്‍ട്രല്‍ മാര്‍ക്കറ്റിനെയാണ് ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുളളവര്‍ ആശ്രയിച്ചിരുന്നത് . ഇവിടത്തെ മൊത്ത വിപണിയാണിപ്പോള്‍ 30 കിലോമീറ്റര്‍ അകലെയുള്ള ഉംസലാലിലേക്ക് മാറ്റിയിരിക്കുന്നത് . കൂടുതല്‍ വിശാലതയുള്ള മാര്‍ക്കറ്റ് സമുച്ചയമാണെങ്കിലും ദോഹയില്‍ നിന്ന് ഇത്രയും ദൂരം യാത്രചെയ്‌തെത്തുക പ്രയാസമാണ് . അബൂഹമൂറില്‍ നിന്ന് മാര്‍ക്കറ്റ് മാറ്റിയതോടെ തൊട്ടടുത്ത പഴംപച്ചക്കറി മാര്‍ക്കറ്റിനെയും മാര്‍ക്കറ്റിലെ ചുമട്ടുകാരായ ഹമാലികളെയും അത് കാര്യമായി ബാധിച്ചതായാണ് കച്ചവടക്കാര്‍ പറയുന്നത് .

മത്സ്യ മാര്‍ക്കറ്റ് മാറ്റിയെങ്കിലും അബൂ ഹമൂറില്‍ ഇപ്പോഴും ആളുകള്‍ വന്നു മടങ്ങുകയാണ്. മാര്‍ക്കറ്റില്‍ ഉപയോഗിച്ചിരുന്ന പഴയ ഫ്രീസറുകളടക്കം ഇവിടെ ഉപേക്ഷിച്ചാണ് കച്ചവടക്കാര്‍ ഉംസലാലിലേക്ക് മാറിയത് . ഉപഭോക്താക്കള്‍ക്ക് താത്കാലികമായി ബുദ്ധിമുട്ടാണെങ്കിലും , നഗരത്തിലെ ഗതാഗത കുരുക്ക് കുറക്കാനും കൂടുതല്‍ ശുചിത്വം ഉറപ്പുവരുത്താനും മാര്‍ക്കറ്റ് മാറ്റത്തിലൂടെ സാധിക്കുമെന്നാണ് അധികതര്‍ പ്രതീക്ഷിക്കുന്നത്.