LiveTV

Live

Gulf

യുഎഇയില്‍ 80 ശതമാനം ജനങ്ങളും ആണവോര്‍ജത്തെ അനുകൂലിക്കുന്നവര്‍

യുഎഇയില്‍ 80 ശതമാനം ജനങ്ങളും ആണവോര്‍ജത്തെ അനുകൂലിക്കുന്നവര്‍
Summary
2020 ആകുമ്പോഴേക്കും അബൂദബിയിൽ ആണവോർജ നിലയം നിർമാണം പൂര്‍ത്തിയാകുന്നതിന് മുന്നോടിയായാണ് ജനങ്ങളുടെ താൽപര്യമറിയാൻ സർവേ നടത്തിയത്​.

യുഎഇയിലെ പത്തിൽ എട്ടു പൗരൻമാരും ആണവ ഊർജത്തെ അനുകൂലിക്കുന്നുവെന്ന്​ അഭിപ്രായ സർവേ. 2020 ആകുമ്പോഴേക്കും അബൂദബിയിൽ ആണവോർജ നിലയം നിർമാണം പൂര്‍ത്തിയാകുന്നതിന് മുന്നോടിയായാണ് ജനങ്ങളുടെ താൽപര്യമറിയാൻ സർവേ നടത്തിയത്​.

ബറഖാ പ്ലാന്‍റിന്റെ നാല്​ റിയാക്​ടറുകൾ പ്രവർത്തന സജ്ജമാകുന്നതോടെ രാജ്യത്തിന്‍റെ ഊർജ ആവശ്യങ്ങളുടെ കാൽ ഭാഗം പരിഹരിക്കാനാകുമെന്നാണ്​ നിഗമനം. ഇതു വഴി 1.2 കോടി ടൺ കാർബർ ബഹിർഗമനവും ഒഴിവാക്കാനാവും. ഒരു റിയാക്​ടർ 94 ശതമാനവും മൂന്നെണ്ണം മുക്കാൽ ഭാഗവും പൂർത്തിയായിക്കഴിഞ്ഞു. മാർക്കറ്റിങ്​ ഗവേഷണ സ്ഥാപനമായ കാൻറർ ടിഎൻഎസ്​ 750 ​പേരിൽ നിന്നാണ്​ അഭിപ്രായം തേടിയത്​. ഇവരിൽ 92 ശതമാനം പേർ ആണവ ഊർജ പദ്ധതി രാജ്യത്തിന്​ ഒഴിച്ചുകൂടാനാവാത്തതാണെന്ന്​ വിശ്വസിക്കുന്നതായി എമിറേറ്റ്​സ്​ ന്യൂക്ലിയർ എനർജി കോർപറേഷൻ വ്യക്തമാക്കി.

2013 ൽ നടത്തിയ അഭിപ്രായ സർവേയിൽ ആറു ശതമാനം പേരാണ്​ സമാധാനപ്രദമായ ആണവ ഊർജ പദ്ധതി യുഎഇക്ക്​ അത്യാവശ്യമാണെന്ന്​ അഭിപ്രായപ്പെട്ടിരുന്നത്​. രാജ്യത്തെ 81 ശതമാനം നിവാസികളും ഇനെക്​ നെ കുറിച്ച്​ അറിയുന്നവരാണെന്ന്​ സർവേയിൽ വ്യക്​തമായതായും കോർപറേഷൻ സിഇഒ മുഹമ്മദ്​ അൽ ഹമ്മാദി പറഞ്ഞു.