LiveTV

Live

Gulf

വിദഗ്ധര്‍ക്ക് പ്രവേശനം എളുപ്പമാകും; പുതിയ എന്‍ട്രി വിസയുമായി യുഎഇ

വിദഗ്ധര്‍ക്ക് പ്രവേശനം എളുപ്പമാകും; പുതിയ എന്‍ട്രി വിസയുമായി യുഎഇ
Summary
പുതിയ സംവിധാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലയിലെ വിദഗ്ധര്‍ക്കാണ് ആദ്യഘട്ടത്തില്‍ എന്‍ട്രി വിസകള്‍ അനുവദിക്കുക.

വിവിധ മേഖലകളിലെ വിദഗ്ധരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ യുഎഇ പുതിയ എന്‍ട്രി വിസ ഏര്‍പ്പെടുത്തി. പുതിയ സംവിധാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലയിലെ വിദഗ്ധര്‍ക്കാണ് ആദ്യഘട്ടത്തില്‍ എന്‍ട്രി വിസകള്‍ അനുവദിക്കുക.

വിദഗ്ധര്‍ക്ക് പ്രവേശനം എളുപ്പമാകും; പുതിയ എന്‍ട്രി വിസയുമായി യുഎഇ

ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും വിവിധരംഗങ്ങളില്‍ കഴിവ് തെളിയിച്ചവര്‍ക്കും യുഎഇലേക്ക് വരാനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്ന സംവിധാനമാണ് അഡ്‍വാന്‍സ്ഡ് എന്‍ട്രി വിസ. വിസയുടെ മാനദണ്ഡങ്ങളും പ്രത്യേകതകളും സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് പുതിയ സംവിധാനം മന്ത്രിസഭ അംഗീകരിച്ചതായി അറിയിച്ചത്. ആഭ്യന്തരമന്ത്രാലയം ആസ്ഥാനത്ത് പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യമേഖലകളിലെ വിദഗ്ധര്‍ക്കാണ് എന്‍ട്രി വിസ നല്‍കുക. അടുത്തഘട്ടത്തില്‍ ഗവേഷകര്‍, സാങ്കേതികവിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, സാംസ്കാരിക രംഗത്തുള്ളവര്‍ എന്നിവര്‍ക്കും എന്‍ട്രിവിസ നല്‍കും. പുതിയ സംവിധാനത്തിന് കീഴില്‍ കൊണ്ടുവരാന്‍ കഴിയുന്നവരെ കണ്ടെത്താനും തരംതിരിക്കാനും പ്രത്യേക സമിതിയെയും നിശ്ചയിച്ചിട്ടുണ്ട്.