LiveTV

Live

Gulf

മൈലാഞ്ചിക്കാറ്റ് സംഗീത പരിപാടി ഇന്ന് ഒമാനില്‍

മൈലാഞ്ചിക്കാറ്റ് സംഗീത പരിപാടി ഇന്ന് ഒമാനില്‍
Summary
ഒമാനിലെ ആസ്വാദക സമൂഹം കാത്തിരുന്ന മീഡിയവണ്‍ മൈലാഞ്ചിക്കാറ്റ് സ്റ്റേജ് ഷോ ഇന്ന്.

ഒമാനിലെ ആസ്വാദക സമൂഹം കാത്തിരുന്ന മീഡിയവണ്‍ മൈലാഞ്ചിക്കാറ്റ് സ്റ്റേജ് ഷോ ഇന്ന്. വൈകീട്ട് ഇത്തീന്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ടിന് ഷോ ആരംഭിക്കും.

ഇശലുകളുടെ ലോകത്ത് 25 വര്‍ഷം പിന്നിടുന്ന അനുഗ്രഹീത ഗായിക രഹനയും പതിനാലാം രാവിലൂടെ ആസ്വാദകരെ കിഴടക്കിയ യുവഗായികാ സംഘവുമാണ് മൈലാഞ്ചിക്കാറ്റിന്റെ വേദിയിലെത്തുക. വേദിയില്‍ പരിപാടിയുടെ അവസാനവട്ട റിഹേഴ്സല്‍ പൂര്‍ത്തിയായി. മാപ്പിളപ്പാട്ടിന്റെ ഇശലുകള്‍ക്കൊപ്പം ജനപ്രിയ ഗാനങ്ങളുടെ ഈരടികളും കോര്‍ത്തിണക്കിയാണ് മൈലാഞ്ചിക്കാറ്റ് ഒരുക്കിയിരിക്കുന്നത്. ആസ്വാദകര്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കാന്‍ കഴിയുമെന്ന് ഷോയുടെ സംവിധായകന്‍ ജ്യോതി വെള്ളൂര്‍ പറഞ്ഞു.

കാല്‍നൂറ്റാണ്ടിന്റെ സംഗീത സപര്യക്കിടയില്‍ ഏറെ പാടാന്‍ ആഗ്രഹിച്ച പാട്ടുകള്‍ക്കാണ് ഷോയില്‍ ഊന്നല്‍ നല്‍കുകയെന്ന് ഗായിക രഹന പറഞ്ഞു. പതിനാലാം രാവിലൂടെ മികവ് തെളിയിച്ച ആറ് പെണ്‍പ്രതിഭകളും രഹനക്കൊപ്പം വേദിയില്‍ പാടും. ഇതിനു പുറമെ ഗായകന്‍ എം.ജി ശ്രീകുമാര്‍, രമേഷ് നാരായണന്‍, എരഞ്ഞോളി മൂസ എന്നിവര്‍ വീഡിയോ ചിത്രീകരണത്തിലൂടെ മൈലാഞ്ചിക്കാറ്റുമായി സഹകരിക്കുന്നുണ്ട്.

ആധുനിക ദൃശ്യ ശ്രാവ്യ സാങ്കേതികവിദ്യയുടെ അകമ്പടിയും ഷോയുടെ മറ്റൊരു പ്രത്യേകതയാണ്. വൈകീട്ട് ആറരക്കു തന്നെ ആസ്വാദകര്‍ക്കായി ഇത്തീന്‍ സ്റ്റേഡിയത്തിന്റെ ഗേറ്റുകള്‍ തുറക്കും. പ്രവേശനം സൌജന്യമാണ്. ഗള്‍ഫ് ടെക്കാണ് മൈലാഞ്ചിക്കാറ്റിന്‍റ പ്രധാന പ്രായോജകര്‍.