LiveTV

Live

Gulf

പതിനാലാം രാവ് റിയാലിറ്റി ഷോ ഗ്രാന്റ് ഫിനാലെക്കായി ദോഹ ഒരുങ്ങി

പതിനാലാം രാവ് റിയാലിറ്റി ഷോ ഗ്രാന്റ് ഫിനാലെക്കായി ദോഹ ഒരുങ്ങി
Summary
ഫെബ്രുവരി 10 ന് അല്‍സദ്ധിലെ അലി ബിന്‍ ഹമദ് അല്‍ അത്വിയ്യ അറീനയില്‍ നടക്കുന്ന പരിപാടിക്കായി മീഡിയവണ്‍ സിഇഒ എം അബ്ദുല്‍ മജീദിന്റെ സാന്നിധ്യത്തില്‍ വിപുലമായ സ്വാഗത സംഘമാണ് രൂപീകരിച്ചത്.

മീഡിയവണ്‍ പതിനാലാംരാവ് റിയാലിറ്റി ഷോയുടെ ഗ്രാന്റ് ഫിനാലെയ്ക്കായി ദോഹ മലയാളികള്‍ ഒരുങ്ങി. ഫെബ്രുവരി 10 ന് അല്‍സദ്ധിലെ അലി ബിന്‍ ഹമദ് അല്‍ അത്വിയ്യ അറീനയില്‍ നടക്കുന്ന പരിപാടിക്കായി മീഡിയവണ്‍ സിഇഒ എം അബ്ദുല്‍ മജീദിന്റെ സാന്നിധ്യത്തില്‍ വിപുലമായ സ്വാഗത സംഘമാണ് രൂപീകരിച്ചത്.

ഫെബ്രുവരി 10 ന് ഖത്തറില്‍ നടക്കാനിരിക്കുന്ന മീഡിയവണ്‍ പതിനാലാം രാവ് റിയാലിറ്റി ഷോ ഗ്രാന്റ് ഫിനാലെക്കായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ദോഹയില്‍ ചേര്‍ന്ന സ്വാഗതസംഘ രൂപീകരണയോഗത്തില്‍ ഖത്തറിലെ കലാ സാമൂഹിക സാംസ്‌കാരിക ബിസിനസ് രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.

കെ മുഹമ്മദ് ഈസ മുഖ്യ രക്ഷാധികാരിയും. കെസി അബ്ദുള്‍ ലത്വീഫ്, അഷ്‌റഫ് ചിറക്കല്‍ ശംസുദ്ധീന്‍ ഒളകര, അശ്‌റഫ് സഫ, അന്‍ഷദ് ഇബ്രാഹീം, ഡോക്ടര്‍ മുനീര്‍ എന്നിവര്‍ രക്ഷാധികാരികളുമാണ്. ശറഫ് പി ഹമീദ് ആണ് ചെയര്‍മാന്‍. സാജിദ് പികെ, കെകെ ഉസ്മാന്‍, എസ്എഎം ബഷീര്‍, പിഎന്‍ ബാബുരാജ്, അഷ്‌റഫ് കോസ്‌മോസ്, പിപി അബ്ദുള്‍ റഹീം എന്നിവരാണ് വൈസ് ചെയര്‍മാന്‍മാര്‍. റഹീം ഓമശ്ശേരി ജനറല്‍ കണ്‍വീനറും നാസര്‍ ആലുവ അസിസ്റ്റന്റ് ജനറല്‍ കണ്‍വീനറുമാണ്. മുഹമ്മദുണ്ണി, അന്‍വര്‍ബാബു, ആഷിഖ്, മുജീബ് റഹ്മാന്‍, ഇഖ്ബാല്‍ ചേറ്റുവ, വിഎം ഇഖ്ബാല്‍, കെഎല്‍ ഹാഷിം, ഖലീല്‍, സാദിഖ് ചെന്നാടന്‍, ഫാസില്‍ ഹമീദ്, യതീന്ദ്രന്‍ മാസ്റ്റര്‍, ഫരീദ് തിക്കോടി എന്നിവരാണ് കണ്‍വീനര്‍മാര്‍. ദോഹയില്‍ സ്‌പൈസ് ബോട്ടില്‍ ചേര്‍ന്ന യോഗം മുഹമ്മദ് കുട്ടി അരീക്കോടിന്റെ സംഗീതവിരുന്നോടെയാണ് സമാപിച്ചത്.