LiveTV

Live

Gulf

ദുബൈയില്‍ വിസ്മയ കാഴ്ചയൊരുക്കി ബോളിവുഡ് തീം പാര്‍ക്ക്

ദുബൈയില്‍ വിസ്മയ കാഴ്ചയൊരുക്കി ബോളിവുഡ് തീം പാര്‍ക്ക്
Summary
തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായ ഹിന്ദി ചിത്രങ്ങളുടെ ഹ്രസ്വസഭാവത്തിലുള്ള പുതുആവിഷ്കാരവും ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം നവീന ഗെയിംസുകള്‍ വേറെയും

ദുബൈ നഗരത്തില്‍ വിസ്മയ കാഴ്ചയൊരുക്കി ബോളിവുഡ് തീം പാര്‍ക്കിന് തുടക്കം. ഹിന്ദി സിനിമകളുടെ അനുഭവ ലോകം ഉള്‍ക്കൊണ്ട് ഷോപ്പിങ് നടത്താനുള്ള മികച്ച അവസരം കൂടിയാണ് പാര്‍ക്ക് ദുബൈ നഗരവാസികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഹിന്ദി സിനിമാ ചേരുവകള്‍ ചേര്‍ത്തു കൊണ്ടായിരുന്നു ബോളിവുഡ് തീം പാര്‍ക്കിന്റെ ഉദ്ഘാടന ചടങ്ങും. ആസ്വാദകര്‍ നെഞ്ചേറ്റിയ ഹിന്ദി ചിത്രങ്ങളുടെ പോസ്റ്ററുകളിലൂടെയും പ്രിയ നടീനടന്‍മാരുടെ കട്ടൗട്ടുകളിലൂടെയും ബോളിവുഡിന്റെ തനി ആവിഷ്കാരം തന്നെയാണ് തീം പാര്‍ക്കിന്റെ പ്രത്യേകത.

ഉള്ളിലാകട്ടെ, സര്‍വം ഹിന്ദി സിനിമാ മയം. മുംബൈ നഗരത്തിലൂടെ യാത്ര ചെയ്യുന്ന പ്രതീതിയാണ് ചുറ്റും. എല്ലാം അപ്പടി തന്നെ പുനരാവിഷ്കരിച്ചിരിക്കുന്നു. സൂപ്പര്‍ ഹിറ്റായ ഹിന്ദി സിനിമാ പേരുകളിലാണ് തിയറ്റുകള്‍. മുംബൈ പൊലീസ്, ഷോലെ, ലഗാന്‍, രാവണ്‍, ധൂം, ക്രിഷ് ഉള്‍പ്പെടെ ബോളിവുഡ് ചിത്രങ്ങളുടെ പേരുകള്‍ അങ്ങനെ നീളുന്നു.

തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായ ഹിന്ദി ചിത്രങ്ങളുടെ ഹ്രസ്വസഭാവത്തിലുള്ള പുതുആവിഷ്കാരവും ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം നവീന ഗെയിംസുകള്‍ വേറെയും. ഷോപ്പിങ് കേന്ദ്രങ്ങളും റസ്റ്റോറന്‍റുകളും ധാരാളം. നാലു വര്‍ഷത്തെ കഠിനാധ്വാനത്തിലൂടെയാണ് തീം പാര്‍ക്കിന്റെ നിര്‍മാണം. ഏതായാലും സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവം പകരാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.