LiveTV

Live

Gulf

വെളിച്ചം വെളിയങ്കോട് കൂട്ടായ്മ ഈദ് -ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

 വെളിച്ചം വെളിയങ്കോട് കൂട്ടായ്മ ഈദ് -ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
Summary
സംഘടനയുടെ നാലാം വാർഷികത്തോടനുബദ്ധിച്ച്‌ ഈദ്‌-ഓണ സൗഹൃദ സംഗമവും കലാപരിപാടികളുമാണ് നടന്നത്

ബഹ്റൈനിൽ വെളിച്ചം വെളിയങ്കോട് കൂട്ടായ്മ ഈദ് -ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സംഘടനയുടെ നാലാം വാർഷികത്തോടനുബദ്ധിച്ച്‌ ഈദ്‌-ഓണ സൗഹൃദ സംഗമവും കലാപരിപാടികളുമാണ് നടന്നത്.

ബഹ്റൈനിലെ വെളിയങ്കോട് നിവാസികളുടെ കൂട്ടായ്മയായ വെളിച്ചത്തിന്റെ ഈദ് ഓണാഘോഷത്തിന്റെ ഭാഗ്മായി സംഘടിപ്പിച്ച ഈദ് ഓണം സുഹ്യദ് സംഗമത്തിൽ നിരവധി പ്രമുഖർ പങ്കെടുത്തു. അഡ്വകറ്റ്‌.ഷബീർ അഹമദ്‌ സംഗമം ഉൽഘാടനം ചെയ്തു.വാർഷികത്തിന്റെ ഭാഗമായ്‌ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രഖ്യാപനം വെളിച്ചം രക്ഷാധികാരി ബഷീർ അമ്പലായി നിർവ്വഹിച്ചു. സുബൈർ കണ്ണൂർ ബിനു കുന്നന്താനം ഗഫൂർ കൈപ്പമംഗലംജോൺ ഫിലിപ്പ്‌, നിസാർ കൊല്ലം, അനീഷ്‌ കെ.വി, തുടങ്ങിയവർ സംസരിച്ചു. ആൽബം ഗായകൻ കരീം അമനും, കൃഷ്ണൻ കുട്ടി വെളിയങ്കോട്‌, നസീബ തുടങ്ങി കലാകാരന്മാർ ചേർന്ന് അവതരിപ്പിച്ച സംഗീത വിരുന്നും അരങ്ങേറി..വെളിച്ചം പ്രസിഡഡ്‌ ടി.എ.ഇസ്മത്തുളള അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം കോഡിനേറ്റർ ബഷീർ തറയിൽ സ്വാഗതം ആശംസിച്ചു. ബഷീർ ആലൂർ നസീർ പി.പി.എ തുടങ്ങിയവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി.