LiveTV

Live

Gulf

അറബ് പ്രീമിയര്‍ ലീഗ് 2016 അജ്മാനില്‍

അറബ് പ്രീമിയര്‍ ലീഗ് 2016 അജ്മാനില്‍
Summary
ടീം ദുബൈ ഇന്ത്യന്‍സ് ഹാര്‍ഡ് ടെന്നീസ് ക്രിക്കറ്റ് കാര്‍ണിവലായ അറബ് പ്രീമിയര്‍ ലീഗ് 2016 അജ്മാനില്‍ നടക്കും.

ടീം ദുബൈ ഇന്ത്യന്‍സ് ഹാര്‍ഡ് ടെന്നീസ് ക്രിക്കറ്റ് കാര്‍ണിവലായ അറബ് പ്രീമിയര്‍ ലീഗ് 2016 അജ്മാനില്‍ നടക്കും. അജ്മാന്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ അജ്മാന്‍ ഓവലില്‍ നടക്കുന്ന മത്സരം ഒക്ടോബര്‍ 11 മുതല്‍ 14 വരെയായിരിക്കും.

രണ്ട് ലക്ഷം ദിര്‍ഹം പ്രൈസ്മണി നല്‍കുന്ന ഹാര്‍ഡ് ടെന്നീസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ 11 ഏഷ്യന്‍ രാജ്യങ്ങളുടെ സാന്നിധ്യമുണ്ടാകും. ഇതിനു പുറമെ ഇത്തവണ ഇതാദ്യമായി യൂറോപ്പില്‍ നിന്നുള്ള ഫിന്‍ലാന്റ് ടീമും പങ്കെടുക്കുമെന്ന് സംഘാടകര്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 111,111 ദിര്‍ഹമും എപിഎല്‍ ടൈറ്റില്‍ ട്രോഫിയുമാണ് ജേതാക്കള്‍ക്ക് സമ്മാനം. 50,000 ദിര്‍ഹമും ട്രോഫിയുമാണ് റണ്ണര്‍ അപ്പിന് നല്‍കുക. മാന്‍ ഓഫ് ദി സീരീസിന് 5,000 ദിര്‍ഹം പ്രൈസ് മണി നല്‍കും. ഓരോ മല്‍സരത്തിലെയും മാന്‍ ഓഫ് ദി മാച്ച്, മികച്ച ബാറ്റ്സ്മാന്‍, ബൗളര്‍ എന്നിവര്‍ക്കും ബെസ്റ്റ് ക്യാച്ചിനും സമ്മാനം നല്‍കും.

വിനോദം കോര്‍ത്തിണക്കിയ ഇന്ത്യന്‍ ദേശി രീതിയിലാണ് മല്‍സരങ്ങള്‍ നടക്കുകയെന്ന് എപിഎല്‍ ചെയര്‍മാന്‍ അഫ്റോസ് ഖാനും ടിഡിഐ പ്രസിഡന്റ് ഇമ്രാന്‍ ഖാനും പറഞ്ഞു. എപിഎല്‍ അച്ചടക്ക കമ്മിറ്റി ഇന്‍ചാര്‍ജ് ആരിഫ് ഖാന്‍, ടിഡിഐ ജന.സെക്രട്ടറി യൂസബ് അന്‍സാര്‍, അബ്ദുല്‍ റഹ്മാന്‍, റമീസ് ഷിറൂര്‍, സയ്യദ് സലീം എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.