LiveTV

Live

Gulf

ഭക്ഷ്യവസ്തുക്കളിലെ ഉപ്പിന്റെ അളവ് കുറക്കാന്‍ ദുബൈ നഗരസഭ കാമ്പയിന്‍

ഭക്ഷ്യവസ്തുക്കളിലെ ഉപ്പിന്റെ അളവ് കുറക്കാന്‍ ദുബൈ നഗരസഭ കാമ്പയിന്‍
Summary
ഉപ്പിന്റെ അളവ് കൂടുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരാഴ്ച നീളുന്ന കാമ്പയിന്‍ നടത്തുന്നത്. 

ദുബൈയിലെ ഹൈപര്‍മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ ഉപ്പിന്റെ അളവ് കുറക്കാന്‍ ആവശ്യപ്പെട്ട് ദുബൈ നഗരസഭ കാമ്പയിന്‍ നടത്തുന്നു. ഉപ്പിന്റെ അളവ് കൂടുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരാഴ്ച നീളുന്ന കാമ്പയിന്‍ നടത്തുന്നത്.

കുട്ടികളില്‍ അമിതവണ്ണത്തിനിടയാക്കുന്ന പാക്കറ്റ് ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിയന്ത്രണം വേണമെന്നും നഗരസഭ ഹൈപര്‍മാര്‍ക്കറ്റുകളോട് ആവശ്യപ്പെടും. നഗരസഭയുടെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് കാമ്പയിന്‍. ഉപ്പും കൃത്രിമ രാസവസ്തുക്കളും കൂടിയ തോതില്‍ അടങ്ങിയ ഭക്ഷ്യോല്‍പന്നങ്ങള്‍ കുട്ടികളില്‍ പൊണ്ണത്തടിക്ക് കാരണമാകുന്നതായി പഠനങ്ങളില്‍ വ്യക്തമായിരുന്നു.