LiveTV

Live

Gulf

പ്ലാസ്റ്റിക് മുട്ടയുണ്ടെന്ന പ്രചാരണം തള്ളി ദുബൈ നഗരസഭ

പ്ലാസ്റ്റിക് മുട്ടയുണ്ടെന്ന പ്രചാരണം തള്ളി ദുബൈ നഗരസഭ
Summary
സമൂഹ മാധ്യമങ്ങളിൽ വീഡിയോ സഹിതമാണ്​ പ്ലാസ്റ്റിക്​ മുട്ടയെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ്​ പരന്നത്

ദുബൈ വിപണിയിൽ പ്ലാസ്റ്റിക് മുട്ടയുണ്ടെന്ന പ്രചാരണം തള്ളി ദുബൈ നഗരസഭ. സമൂഹ മാധ്യമങ്ങളിൽ വീഡിയോ സഹിതമാണ്​ പ്ലാസ്റ്റിക്​ മുട്ടയെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ്​ പരന്നത്​. എന്നാൽ ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അധികൃതർ വ്യക്തമാക്കി. മുട്ട ചൂടാക്കിയപ്പോൾ പ്ലാസ്റ്റിക്കിന്റെ അംശം ഉയർന്നുവന്നു എന്നാണു വീഡിയോയിൽ പറയുന്നത്.

സാധാരണ മുറിയില്‍ സൂക്ഷിച്ചാൽ പ്ലാസ്റ്റിക്കിന് ഒന്നും സംഭവിക്കില്ല. ഉയർന്ന താപനില ഏറ്റാൽ ഉരുകുകയാണുണ്ടാവുക എന്നും ദുബൈ മുനിസിപാലിറ്റി ഫുഡ് സേഫ്റ്റി വിഭാഗം അറിയിച്ചു. മുറിയിലെ താപനിലയിൽ ദ്രാവകരൂപത്തിലുള്ള മുട്ട ചൂടാക്കുമ്പോൾ കൂടുതൽ ഉറയ്ക്കുന്നതായാണു വിഡിയോയിലുള്ളത്. ഉയർന്ന താപനിലയിൽ മുട്ട ഉരുകേണ്ടതാണ്. അതിനാൽ, ഇത് പ്ലാസ്റ്റിക്കല്ലെന്നു തെളിഞ്ഞിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. മുട്ട വിവിധ താപനിലയിൽ സൂക്ഷിക്കുമ്പോൾ അതിലെ പോഷകങ്ങളിൽ മാറ്റങ്ങളുണ്ടാകുന്നതല്ലാതെ മറ്റു കേടുപാടുകളൊന്നുമുണ്ടാവുകയില്ല.

മുട്ടകൾ വ്യത്യസ്ത രൂപത്തിൽ കാണുന്നത് അവ ചീഞ്ഞ് വെള്ള ദ്രവിക്കുന്നതുമൂലമാണ്. ഇത്തരം വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്നു മുനിസിപാലിറ്റി അധികൃതർ മുന്നറിയിപ്പു നൽകി. യുഎഇയിലേയ്ക്ക് രാജ്യത്തിനു പുറത്തു നിന്ന് മുട്ട ഇറക്കുമതി ചെയ്യുന്നില്ല. യുഎഇയിൽ തന്നെ വിരിയിച്ചെടുക്കുന്ന മുട്ടയാണു വിപണിയിലുള്ളത്. നേരത്തെ സൗദിയിൽ നിന്നും മുട്ടയെത്തിയിരുന്നുവെങ്കിലും പിന്നീടതു നിർത്തലാക്കി. അടുത്തിടെ കേരളത്തിലും പ്ലാസ്റ്റിക് മുട്ടയുണ്ടെന്ന് വ്യാജ വാർത്ത പ്രചരിച്ചിരുന്നു.