LiveTV

Live

Gulf

സൗദിയിൽ 60 പിന്നിട്ട സ്വദേശികള്‍ക്ക് ജോലിയില്‍ പ്രവേശിക്കാൻ അനുമതി

സൗദിയിൽ 60 പിന്നിട്ട സ്വദേശികള്‍ക്ക് ജോലിയില്‍ പ്രവേശിക്കാൻ അനുമതി
Summary
മുതിര്‍ന്ന പൌരന്മാര്‍ക്കുള്ള ആനുകൂല്യത്തിന്‍റെ ഭാഗമായി തൊഴിലില്ലാത്തവര്‍ക്ക് വേതനവും ലഭിക്കും.

സൗദിയിൽ 60 പിന്നിട്ട സ്വദേശികള്‍ക്ക് ജോലിയില്‍ പ്രവേശിക്കാൻ അനുമതി നൽകും. മുതിര്‍ന്ന പൌരന്മാര്‍ക്കുള്ള ആനുകൂല്യത്തിന്‍റെ ഭാഗമായി തൊഴിലില്ലാത്തവര്‍ക്ക് വേതനവും ലഭിക്കും.

സൗദിയില്‍ വയോധികര്‍ക്കുള്ള ആനുകൂല്യങ്ങളുടെ ഭാഗമായി 60 പിന്നിട്ട സ്വദേശികള്‍ക്കും ജോലിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കാനാണ് തീരുമാനം. ആരോഗ്യപരമായി യോഗ്യരാണെങ്കില്‍ പ്രായം മാത്രം കണക്കിലെടുത്ത് ഇത്തരക്കാര്‍ക്ക് തൊഴില്‍ തടയേണ്ടതില്ലെന്നാണ് അധികൃതരുടെ വിശദീകരണം. പ്രായമാവുമ്പോള്‍ ആവശ്യമായ സാമ്പത്തിക സ്രോതസ്സിനും ഉന്‍മേഷത്തിനും സജീവതക്കും ജോലിയില്‍ തുടരുന്നത് നന്നായിരിക്കുമെന്നും വയോധികരുടെ ക്ഷേമത്തിന് വേണ്ടിയുള്ള അതോറിറ്റി അഭിപ്രായപ്പെട്ടു. അതോടൊപ്പം അവകാശങ്ങളുടെ ഭാഗമായി തൊഴിലില്ലാത്ത മുതിര്‍ന്ന പൌരന്മാര്‍ക്ക് വേതനം നല്‍കുന്നതിനെക്കുറിച്ചു അതോറിറ്റി ആലോചിക്കുന്നുണ്ട്. 60 പിന്നിട്ടവര്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ സഹകരിക്കുമെന്ന് അധികൃതര്‍ വിശദീകരിച്ചു. രാജ്യത്തെ വയോധികരുടെ ഡാറ്റാബേസ് തയ്യാറാക്കുമെന്നും അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്നും അതോറിറ്റി വൃത്തങ്ങള്‍ പറഞ്ഞു.