LiveTV

Live

Gulf

എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ സൂപ്പര്‍ഗ്രൂപ്പ് രൂപവല്‍കരിക്കുന്നു

 എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ സൂപ്പര്‍ഗ്രൂപ്പ് രൂപവല്‍കരിക്കുന്നു
Summary
ഒപെക് അംഗമല്ലാത്ത റഷ്യയുടെയും അംഗത്വമുള്ള സൗദി അറേബ്യയുടെയും നേതൃത്വത്തിലാണ് ഈ സൂപ്പര്‍ഗ്രൂപ്പ് നില്‍വില്‍ വരികയെന്ന് യു എ ഇ എണ്ണമന്ത്രി അറിയിച്ചു

ആഗോളതലത്തില്‍ എണ്ണവിലയുടെ സ്ഥിരത ഉറപ്പാക്കാന്‍ ഒപെകിന് പുറമെ എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ സൂപ്പര്‍ഗ്രൂപ്പ് രൂപവല്‍കരിക്കുന്നു. ഒപെക് അംഗമല്ലാത്ത റഷ്യയുടെയും അംഗത്വമുള്ള സൗദി അറേബ്യയുടെയും നേതൃത്വത്തിലാണ് ഈ സൂപ്പര്‍ഗ്രൂപ്പ് നില്‍വില്‍ വരികയെന്ന് യു എ ഇ എണ്ണമന്ത്രി അറിയിച്ചു. എണ്ണവില ഇടിവ് പിടിച്ചുനിര്‍ത്തുന്നതിന് ഒപെക് അംഗമല്ലാത്ത രാജ്യങ്ങളുടെ കൂടി സഹകരണം ഫലം കാണുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

ഒപെക് അംഗമല്ലാത്ത എണ്ണഉല്‍പാദന രാജ്യങ്ങളും അംഗ രാജ്യങ്ങളും തമ്മിലെ സഹകരണം ശക്തമാക്കാനാണ് സൂപ്പര്‍ഗ്രൂപ്പ് രൂപവത്കരിക്കുന്നത്. കൂട്ടായ്മ ഈവര്‍ഷം നിലവില്‍ വരുമെന്ന് യു എ ഇ എണ്ണമന്ത്രി സുഹൈല്‍ അല്‍ മര്‍സൂഈ പറഞ്ഞു. അബൂദബിയിലെ ദി നാഷണല്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതിന് പുറമെ എണ്ണവിലയിടിവ് പിടിച്ചു നിര്‍ത്താന്‍ ഒപെകുമായ സഹകരിച്ച അംഗങ്ങളല്ലാത്ത രാജ്യങ്ങളടക്കം 24 രാജ്യങ്ങള്‍ക്കിടയിലെ സഹകരണം വ്യവാസ്ഥാപിതമാക്കാന്‍ ഒപെക്കിന്റെ നേതൃത്വത്തിലും ശ്രമം നടക്കുന്നുണ്ട്. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശത്തിന്റെ കരടിന് ഈവര്‍ഷം അവസാനത്തോടെ രൂപമാവുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ഒപെകിന്റെ പ്രസിഡന്റാണ് യു എ ഇ എണ്ണമന്ത്രി സുഹൈല്‍ അല്‍ മര്‍സൂഇ. 2016 ല്‍ ഒപെകിന്റെ നിയന്ത്രണമേറ്റെടുത്ത ശേഷം സുഹൈല്‍ മര്‍സൂഈ നടത്തിയ നീക്കങ്ങള്‍ ക്രൂഡോയില്‍ വില ബാരലിന് 30 ഡോളറില്‍ നിന്ന് 60 ഡോളറിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിരുന്നു. വിപണിയില്‍ ക്രൂഡോയില്‍ ഡിമാന്റ് നിലനിര്‍ത്തുന്നതിന് ദൈനംദിന ഉല്‍പാദനം 1.8 ദശലക്ഷം ബാരലാക്കി കുറക്കാനുള്ള 24 രാജ്യങ്ങളുടെ സഹകരണമാണ് എണ്ണവില വീണ്ടും കൂപ്പുകുത്തുന്നത് തടഞ്ഞത്. ഒപ്പം, അമേരിക്കയില്‍ നിന്നുള്ള ഷെയില്‍ ഓയില്‍ വിപണിയില്‍ മേല്‍ക്കൈ നേടുന്നത് ഒഴിവാക്കാനും ഇവര്‍ക്ക് കഴിഞ്ഞു. ഇത്തരം സഹകരണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ തുടരാനാണ് പുതിയ നീക്കങ്ങള്‍.