LiveTV

Live

Gulf

അബൂദബി എമിറേറ്റിലെ 100 കൃഷിത്തോട്ടങ്ങളിലേക്ക്​ കൂടി ജൈവകൃഷി വ്യാപിപ്പിക്കും

അബൂദബി എമിറേറ്റിലെ 100 കൃഷിത്തോട്ടങ്ങളിലേക്ക്​ കൂടി ജൈവകൃഷി വ്യാപിപ്പിക്കും
Summary
ഒരു വർഷത്തേക്ക്​ 30 ഇനം പച്ചക്കറികൾക്ക്​ എമിറേറ്റസ്​ അതോറിറ്റി ഫോർ സ്​റ്റേ​ൻഡേഡൈസേഷൻ ആൻഡ്​ മെട്രോളജിയിൽനിന്ന്​ എ.ഡി.എഫ്​.എസ്​.സിക്ക്​ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്

സുസ്​ഥിര കൃഷി പ്രോത്സാഹിപ്പിക്കുക, പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കു, വിപണിയിൽ ആരോഗ്യകരവും സുരക്ഷിതവും ഉയർന്ന ഗുണമേന്മയുമുള്ള ഉൽപന്നങ്ങൾ ലഭ്യമാക്കു എന്നീ ലക്ഷ്യങ്ങളോടെയാണ്​ നടപടി. ഓരോ വർഷം 20ഓളം കൃഷിത്തോട്ടങ്ങൾ പരമ്പരാഗത കൃഷിയിൽനിന്ന്​ ജൈവകൃഷിയിലേക്ക്​ മാറ്റാനുള്ള ആസൂത്രണമാണ്​ എ.ഡി.എഫ്​.എസ്​.സി നടത്തിയിരിക്കുന്നത്​.

ഒരു വർഷത്തേക്ക്​ 30 ഇനം പച്ചക്കറികൾക്ക്​ എമിറേറ്റസ്​ അതോറിറ്റി ഫോർ സ്​റ്റേ​ൻഡേഡൈസേഷൻ ആൻഡ്​ മെട്രോളജിയിൽനിന്ന്​ എ.ഡി.എഫ്​.എസ്​.സിക്ക്​ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്​. പരിസ്​ഥിതി സംരംക്ഷണം, മണ്ണ്​ സംരക്ഷണം, രാസവളമുക്​ത ഉൽപാദനം എന്നീ ലക്ഷ്യങ്ങളോടെ പരമ്പരാഗത കൃഷിയെ ജൈവകൃഷിയിലേക്ക്​ പരിവർത്തിപ്പിക്കുകയാണ്​ എ.ഡി.എഫ്​.എസ്​.സിയുടെ താൽപര്യമെന്ന്​ ആക്​ടിങ്​ സി.ഇ.ഒ നാസർ മുഹമ്മദ്​ ആൽ ജുനൈബി വ്യക്​തമാക്കി. ഇതിനായി കർഷകർക്ക്​ ക്ലാസുകളും പരിശീലനവും നൽകുന്നതായും അദ്ദേഹം പറഞ്ഞു.