LiveTV

Live

Gulf

കുവൈത്ത്; ഫിലിപ്പീൻ പ്രസിഡന്റിന്റെ കടുത്ത നിലപാടിനെതിരെ എതിർപ്പ് ശക്തമാകുന്നു

കുവൈത്ത്; ഫിലിപ്പീൻ പ്രസിഡന്റിന്റെ കടുത്ത നിലപാടിനെതിരെ എതിർപ്പ് ശക്തമാകുന്നു
Summary
ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഒരു രാജ്യത്തെ അടച്ചാക്ഷേപിക്കരുതെന്നാണ് കുവൈത്ത് സർക്കാരിന്റെ വിശദീകര​ണം

കുവൈത്തിലെ ഗാർഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട ഫിലിപ്പീൻ പ്രസിഡൻറ്​ റോഡ്രിഗോ ദുതെർട്ടിന്റെ കടുത്ത നിലപാടിനെതിരെ എതിർപ്പ് ശക്തമാകുന്നു. രാഷ്​ട്രീയ മേഖലയിൽനിന്നും എഴുത്തുകാരിൽനിന്നും വിമർശം ഉയരുന്നതായാണ് റിപ്പോർട്ട്. കുവൈത്തിലേക്ക്​ ഗാർഹികത്തൊഴിലാളികളെ അയക്കുന്നത്​ നിർത്തിവെച്ച നടപടി അപക്വമാണെന്നും അഭിപ്രായമുയർന്നിട്ടുണ്ട് .

ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഒരു രാജ്യത്തെ അടച്ചാക്ഷേപിക്കരുതെന്നാണ് കുവൈത്ത് സർക്കാരിന്റെ വിശദീകര​ണം. മുഖവിലക്കെടുക്കണമെന്നും പ്രമുഖ എഴുത്തുകാരനായ ഫ്രാൻസിസ്​കോ എസ്​ തതാദ്​ അഭിപ്രായപ്പെട്ടു 'മനില ടൈംസി'ൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം നിലപാട് അറിയിച്ചത് . ഗൾഫ്​ രാജ്യങ്ങളുമായുള്ള നല്ല ബന്ധം നിലനിർത്തണം. സൗദി, ബഹ്​റൈൻ, യു.എ.ഇ, ഖത്തർ, യമൻ എന്നീ രാജ്യങ്ങളിലാണ്​ 15 ലക്ഷം ഫലിപ്പീനികൾ പണിയെടുക്കുന്നു. ഇവർ അയക്കുന്ന പണം രാജ്യത്തെ സാമ്പത്തിക വ്യവസ്ഥക്ക്​ കരുത്ത്​ പകരുന്നു. പ്രതിവർഷം 28 ബില്യൻ ഡോളറാണ്​ ഇതുവഴി ലഭിക്കുന്നത്​. വേണ്ടത്ര കൂടിയാലോചിക്കാതെയാണ്​ പ്രസിഡൻറ്​ കടുത്ത നിലപാടുകൾ പ്രഖ്യാപിക്കുന്നതെന്ന്​ പ്രതിപക്ഷ രാഷ്​ട്രീയ നേതാക്കൾ പറഞ്ഞു.

കുവൈത്തിൽ നിയമാനുസൃതം കഴിയുന്ന 2,70,000 ഫിലിപ്പീൻ പൗരന്മാരുടെ താൽപര്യം അന്വേഷിക്കാതെയാണ്​ പ്രസിഡൻറ്​ എല്ലാവരെയും ഒറ്റയടിക്ക്​ പിൻവലിക്കുമെന്ന്​ ഭീഷണി മുഴക്കിയതെന്ന്​ വിവിധ കേണുകളിൽനിന്ന്​ വിമർശം ഉയർന്നിട്ടുണ്ട്.