LiveTV

Live

Gulf

ഒമാനില്‍ അമി​തവേഗത്തില്‍ വാഹനമോടിച്ചാല്‍ ലൈസൻസ്​ താൽക്കാലികമായി റദ്ദാക്കും

ഒമാനില്‍ അമി​തവേഗത്തില്‍ വാഹനമോടിച്ചാല്‍ ലൈസൻസ്​ താൽക്കാലികമായി റദ്ദാക്കും
Summary
ഗതാഗത നിയമലംഘനത്തിന്​ ഒരു വർഷം 12 ബ്ലാക്ക്​ പോയിന്റിലധികം ലഭിച്ചാല്‍ മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് റദ്ദാക്കുക

ഒമാനിലെ പുതിയ ഗതാഗത നിയമം നിലവില്‍ വരുന്നതോടെ അമി​തവേഗത്തില്‍ വാഹനമോടിക്കുന്നവരുടെ ലൈസൻസ്​ താൽക്കാലികമായി റദ്ദാക്കും .ഗതാഗത നിയമലംഘനത്തിന്​ ഒരു വർഷം 12 ബ്ലാക്ക്​ പോയിന്റിലധികം ലഭിച്ചാല്‍ മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് റദ്ദാക്കുക. മാര്‍ച്ച് ഒന്നു മുതലാണ് നിയമം പ്രാബല്യത്തില്‍ വരും. അമിതവേഗതക്കുള്ള പിഴയിൽ മാറ്റമുണ്ട്​. 75 കിലോമീറ്ററിന്​ മുകളിലാണ്​ അമിത വേഗതയെങ്കിൽ അമ്പത്​ റിയാൽ പിഴയും മൂന്ന്​ ബ്ലാക്ക്​ പോയിന്റും ചുമത്തും.

മൊബൈൽ ഫോൺ ഉപയോഗത്തിനുള്ള പിഴയിൽ മാറ്റമില്ല. 90 ദിവസത്തിനുള്ളിൽ വീണ്ടും മൊബൈൽ ഉപയോഗത്തിന്​ പിടിയിലാകുന്നവരെ വാഹനമടക്കം കസ്റ്റഡിയിൽ എടുക്കും. എഞ്ചിന്റെ ശേഷിയും ശബ്ദവും കൃത്രിമ ഉപകരണങ്ങൾ സ്​ഥാപിച്ച്​ വർധിപ്പിക്കുന്നവർ അമ്പത്​ റിയാൽ പിഴയൊടുക്കണം. ആംബുലൻസുകൾക്കുള്ള സ്ഥലത്ത്​ പാർക്ക്​ ചെയ്താൽ 35 റിയാലും വികലാംഗർക്കുള്ള സ്​ഥലത്ത്​ പാർക്ക്​ ചെയ്താൽ അമ്പത്​ റിയാലുമായിരിക്കും പിഴ. ​വാഹനം വേഗത കുറച്ച്​ ഓടിച്ച്​ ഗതാഗത കുരുക്ക്​ ഉണ്ടാക്കുന്നവരിൽ നിന്ന്​ 15 റിയാലാകും ഈടാക്കുക. ഷോൾഡറിലൂടെ മറികടക്കുന്നവർക്ക്​ അമ്പത്​ റിയാലാണ്​ പിഴ. ഹെവി വാഹനങ്ങളിൽ റിഫ്ലക്​ടീവ്​ പാനലുകൾ സ്​ഥാപിച്ചതിന്​ പിടിയിലാകുന്നവർ 15 റിയാലും പിഴയൊടുക്കേണ്ടിവരും.