LiveTV

Live

Gulf

സൌദിയില്‍ നിയമലംഘകര്‍ക്കായുള്ള പരിശോധന; പിടിയിലായത് ഒന്നേകാല്‍ ലക്ഷം പേര്‍

സൌദിയില്‍ നിയമലംഘകര്‍ക്കായുള്ള പരിശോധന; പിടിയിലായത് ഒന്നേകാല്‍ ലക്ഷം പേര്‍
Summary
പൊതുമാപ്പ് അവസാനിച്ചതിനു ശേഷം ആരംഭിച്ചതാണിത്. തൊഴിലിടങ്ങളും സ്ഥാപനങ്ങളും തെരുവുകളും പരിശോധിക്കുന്നുണ്ട്.

സൌദിയില്‍ നിയമലംഘകര്‍ക്കായുള്ള പരിശോധനയില്‍ പിടിയിലായവരുടെ എണ്ണം ഒന്നേകാല്‍ ലക്ഷമായി. ഇഖാമ നിയമലംഘനത്തിന് മലയാളികളടക്കം നിരവധി ഇന്ത്യക്കാരും പിടിയിലായിട്ടുണ്ട്. തൊഴില്‍ നിയമ ലംഘനത്തിന് മാത്രം മുപ്പതിനായിരത്തിലേറെ പേരാണ് അകത്തായത്. നിയമലംഘകരില്ലാത്ത രാജ്യം ക്യാമ്പയിന്റെ ഭാഗമായാണ് പരിശോധന.

പൊതുമാപ്പ് അവസാനിച്ചതിനു ശേഷം ആരംഭിച്ചതാണിത്. തൊഴിലിടങ്ങളും സ്ഥാപനങ്ങളും തെരുവുകളും പരിശോധിക്കുന്നുണ്ട്. ഈ മാസം പതിനഞ്ചു മുതല്‍ 30 വരെ മാത്രം പിടിയിലായത് ഒന്നേകാല്‍ ലക്ഷത്തോളം പേര്‍. ഇതില്‍ എഴുപതിനായിരത്തോളം പേര്‍ ഇഖാമ നിയമലംഘകരാണ്.

മുപ്പതിനായിരത്തിലേറെ പേര്‍ തൊഴില്‍ നിയമലംഘകരും. ഇതിനകം പതിനയ്യായിരത്തിലേറെ പേരെ നാടുകടത്തി. രാജ്യത്തേക്ക് അതിര്‍ത്തി വഴി കടന്നെത്തിയ പതിനിയരത്തിലേറെ പേരെ അറസ്റ്റ് ചെയ്തു. പതിമൂവ്വായിരത്തോളം പേരെ വിവിധ എംബസികള്‍ക്ക് കൈമാറി. ഇവരെ നാട്ടിലേക്കക്കയക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഇവര്ക്കൊന്നും ഇനി സൌദിയിലേക്ക് മടങ്ങാനാകില്ല. കൊടുംകുറ്റവാളികളും തെരച്ചിലിനിടെ അകത്തായി. തൊഴില്‍, വാണിജ്യ, ആഭ്യന്തര മന്ത്രാലയങ്ങള്‍ ഒന്നിച്ചാണ് പരിശോധന. സ്ഥാപനങ്ങളും തൊഴില്‍ ക്യാമ്പുകളും താമസസ്ഥലങ്ങളും കേന്ദ്രീകരിച്ചാണ് പരിശോധന. ഇഖാമ ഉണ്ടായിട്ടും കയ്യില്‍ സൂക്ഷിക്കാത്തതിന് നിരവധി പേര്‍ അറസ്റ്റിലായി. രേഖകള്‍ പിന്നീടെത്തിക്കുന്ന ഇവര്‍ക്ക് മൂവ്വായിരം റിയാല്‍ വരെ പിഴ ലഭിച്ചു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച നൂറുകണക്കിന് സ്ഥാപനങ്ങള്‍ രാജ്യത്ത് ഇതിനകം പൂട്ടിയിട്ടുണ്ട്.