LiveTV

Live

Gulf

കുവൈത്തിന് യുദ്ധ നഷ്ടപരിഹാരം നല്‍കുന്നത് ഇറാഖ് പുനരാരംഭിക്കുന്നു

കുവൈത്തിന് യുദ്ധ നഷ്ടപരിഹാരം നല്‍കുന്നത് ഇറാഖ് പുനരാരംഭിക്കുന്നു
Summary
നഷ്ടപരിഹാരവകയിൽ കുടിശ്ശികയുള്ള 4.6 ബില്യൺ ഡോളർ മൂന്നു വർഷത്തിനുള്ളിൽ ഇറാഖ് കുവൈത്തിന് കൈമാറുമെന്നും യുഎൻ സിസി അറിയിച്ചു.

കുവൈത്തിന് യുദ്ധ നഷ്ടപരിഹാരം നൽകുന്നത് അടുത്ത വർഷം മുതൽ ഇറാഖ് പുനരാരംഭിക്കും. ജനീവ ആസ്ഥാനമായുള്ള യുഎൻ നഷ്ടപരിഹാര കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. നഷ്ടപരിഹാരവകയിൽ കുടിശ്ശികയുള്ള 4.6 ബില്യൺ ഡോളർ മൂന്നു വർഷത്തിനുള്ളിൽ ഇറാഖ് കുവൈത്തിന് കൈമാറുമെന്നും യുഎൻ സിസി അറിയിച്ചു.

കുവൈത്തിന് യുദ്ധ നഷ്ടപരിഹാരം നല്‍കുന്നത് ഇറാഖ് പുനരാരംഭിക്കുന്നു

ക്രൂഡോയിൽ വില മെച്ചപ്പെട്ടതും കയറ്റുമതി വർധിച്ചതും കണക്കിലെടുത്താൽ നഷ്ട പരിഹാരകുടിശ്ശിക അടച്ചു തീർക്കാൻ ഇറാഖിനു പ്രയാസമുണ്ടാകില്ലെന്നാണ് യുഎൻ സിസിയുടെ വിലയിരുത്തൽ 2018 മുതൽ 2021 വരെയുള്ള കാലയളവിനുള്ളിൽ കുടിശ്ശിക പൂർണമായും അടച്ചു തീർക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുഎൻ സിസി പ്രസ്താവനയിൽ അറിയിച്ചു. 1990 അധിനിവേശത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരമായി കുവൈത്തിന് ഇറാഖ് 5240 കോടി ഡോളര്‍ നല്‍കണമെന്ന് ഐക്യരാഷ്ട്രസഭയാണ് തീരുമാനിച്ചത്. യുഎന്‍ നഷ്ടപരിഹാര കമ്മീഷന്‍ വഴിയാണ് നഷ്ടപരിഹാരം കൈമാറ്റം ചെയ്തിരുന്നത്. ഇതുവരെ 47.8 ബില്യൺ ഡോളർ ഈ ഇനത്തിൽ ഇറാഖ് കുവൈത്തിന് നല്‍കിക്കഴിഞ്ഞു. രണ്ടു ദശകത്തോളമായി രാജ്യത്തെ എണ്ണവരുമാനത്തിന്റെ അഞ്ചു ശതമാനം നീക്കി വെച്ചാണ് ഇറാക്ക് നഷ്ടപരിഹാരതുക നൽകി വരുന്നത്. ക്രൂഡോയിൽ വിലത്തകർച്ചയും ഐഎസ് തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടവും രാജ്യത്തെ സാമ്പത്തിക ഘടനയെ ബാധിച്ചതിനാൽ കുടിശ്ശികയുള്ള 4.6 ബില്യൺ നൽകാൻ സാവകാശം നൽകണമെന്ന ഇറാഖിന്റെ അഭ്യർഥന കുവൈത്ത് അംഗീകരിച്ചിരുന്നു. ഇതേതുടർന്ന് 2014 മുതൽ നഷ്ടപരിഹാരം നൽകുന്നത് ഇറാഖ് നിർത്തിവെച്ചിരിക്കുകയായിരുന്നു.