LiveTV

Live

Gulf

ഷാര്‍ജ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ മാസം തികയാതെ പിറന്നവരുടെ സംഗമം

 ഷാര്‍ജ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ മാസം തികയാതെ പിറന്നവരുടെ സംഗമം
Summary
മാസം തികയാതെ പിറന്ന കുട്ടികളും അവരുടെ മാതാപിതാക്കളുമാണ് ഡോക്ടര്‍മാര്‍ക്ക് ഒപ്പം ആശുപത്രിയില്‍ ഒത്തുചേര്‍ന്നത്

ഷാര്‍ജ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ബുധനാഴ്ച ഒരു അപൂര്‍വ സംഗമത്തിന് വേദിയായി. മാസം തികയാതെ പിറന്ന കുട്ടികളും അവരുടെ മാതാപിതാക്കളുമാണ് ഡോക്ടര്‍മാര്‍ക്ക് ഒപ്പം ആശുപത്രിയില്‍ ഒത്തുചേര്‍ന്നത്. വെല്ലുവിളികളെ അതിജീവിച്ച കുട്ടികളുടെ അനുഭവങ്ങള്‍ പങ്കുവെക്കാനായിരുന്നു സംഗമം.

വേള്‍ഡ് പ്രീ മെച്വരിറ്റി ഡേക്ക് മുന്നോടിയായാണ് ഷാര്‍ജ യൂനിവേഴ്സിറ്റി ഹോസ്പിറ്റില്‍ മാസം തികയാതെ പിറന്ന കുട്ടികളുടെ സംഗമം ഒരുക്കിയത്. സംഗമത്തിനെത്തിയ കുരുന്നുകളില്‍ കൂടുതല്‍ പേരും ഇരട്ടകളായിരുന്നു. 40 ആഴ്ചയുടെ പൂര്‍ണവളര്‍ച്ച എത്താതെ 37 ആഴ്ചക്ക് മുന്‍പ് പിറക്കുന്ന കുട്ടികളെയാണ് മാസം തികയാത്തവര്‍ എന്ന് കണക്കാക്കുക. അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ 27 ആഴ്ചക്കുള്ളില്‍ ജനിക്കേണ്ടി വന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

മാസം തികയാതെ പിറന്ന കുഞ്ഞുങ്ങള്‍ക്കും അവരുടെ മാതാവിനും നല്‍കേണ്ട ശുശ്രൂഷയെ കുറിച്ച് വിശദീകരിക്കാനും ഈരംഗത്ത് ഷാര്‍ജ യൂനിവേഴ്സിറ്റി ആശുപത്രി നടത്തിയ മുന്നേറ്റം അറിയിക്കാനാനുമാണ് സംഗമം ഒരുക്കിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് പിറന്ന കുട്ടികള്‍ ഉള്‍പ്പെടെ 45 കുരുന്നുകള്‍ സംഗമത്തിനെത്തി. ഈമാസം 17 നാണ് ലോകം പ്രീ മെച്വരിറ്റി ദിനം ആചരിക്കുന്നത്.