LiveTV

Live

Gulf

അബൂദാബിയില്‍ സ്കൂളുകളില്‍ വ്യാപക പരിശോധന

അബൂദാബിയില്‍ സ്കൂളുകളില്‍ വ്യാപക പരിശോധന
Summary
ഇതില്‍ 19 സ്കൂളുകളുടെ പ്രകടനം പരിതാപകരമാണെന്ന് കണ്ടത്തെി. കഴിഞ്ഞ മൂന്ന് പരിശോധനകളില്‍ ലഭിച്ച റേറ്റിങ് മെച്ചപ്പെടുത്തുന്നതില്‍ 14 സ്കൂളുകള്‍ പരാജയപ്പെടുകയായിരുന്നു. 14 സ്കൂളുകളുടെ നിലവാരം ദുര്‍ബലമാണ്.

സ്കൂളുകളുടെ നിലവാരം അളക്കുന്നതിന് അബൂദബി വിദ്യാഭ്യാസ കൗണ്‍സില്‍ ഇന്‍സ്പെക്ടര്‍മാര്‍ 41 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഇതില്‍ 19 സ്കൂളുകളുടെ പ്രകടനം പരിതാപകരമാണെന്ന് കണ്ടത്തെി.
കഴിഞ്ഞ മൂന്ന് പരിശോധനകളില്‍ ലഭിച്ച റേറ്റിങ് മെച്ചപ്പെടുത്തുന്നതില്‍ 14 സ്കൂളുകള്‍ പരാജയപ്പെടുകയായിരുന്നു. 14 സ്കൂളുകളുടെ നിലവാരം ദുര്‍ബലമാണ്. അതേസമയം, അഞ്ച് സ്കൂളുകളുടെ നിലവാരം വളരെ ദുര്‍ബലമാണെന്ന് പരിശോധനയില്‍ കണ്ടത്തെി. ഈ 19 സ്കൂളുകളിലായി 20712 കുട്ടികളാണ് പഠിക്കുന്നത്. ഐന്‍ അല്‍ ഖലീജ് പ്രൈവറ്റ് സ്കൂള്‍, അല്‍ അവൈല്‍ പ്രൈവറ്റ് സ്കൂള്‍, അല്‍ഐന്‍, അല്‍ ഇമാന്‍ പ്രൈവറ്റ് സ്കൂള്‍, അല്‍ഐന്‍ ഇംഗ്ളീഷ് സ്പീക്കിങ് സ്കൂള്‍, അല്‍ഐന്‍ ഇറാനിയന്‍ പ്രൈവറ്റ് സ്കൂള്‍ ബറൈം അല്‍ഐന്‍ പ്രൈവറ്റ് സ്കൂള്‍, ദാറുല്‍ ഹുദ ഇസ്ലാമിക് സ്കൂള്‍, എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്‍റര്‍നാഷനല്‍ അക്കാദമി, എമിറേറ്റ്സ് നാഷനല്‍ പ്രൈവറ്റ് സ്കൂള്‍, ഫ്യൂച്ചര്‍ ഇന്‍റര്‍നാഷനല്‍ സ്കൂള്‍, അല്‍ഐന്‍ ഇന്ത്യന്‍ സ്കൂള്‍, ഇന്‍റര്‍നാഷനല്‍ പ്രൈവറ്റ് സ്കൂള്‍, സയന്‍റിഫിക് ഡിസ്റ്റിങ്ഷന്‍ പ്രൈവറ്റ് സ്കൂള്‍, യൂനിവേഴ്സല്‍ പ്രൈവറ്റ് സ്കൂള്‍ എന്നിവയാണ് ബാന്‍ഡ് സിയില്‍ ദുര്‍ബല അക്കാദമിക് തലത്തിലുള്ള സ്കൂളുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
അല്‍ ഇത്തിഹാദ് പ്രൈവറ്റ് സ്കൂള്‍, അല്‍ മാലി ഇന്‍റര്‍നാഷനല്‍ പ്രൈവറ്റ് സ്കൂള്‍, ഫലസ്തീന്‍ പ്രൈവറ്റ് അക്കാദമി, യുനൈറ്റഡ് സ്കൂള്‍ ഓഫ് ബനിയാസ് എന്നീ സ്കൂളുകളാണ് ഏറ്റവും ദുര്‍ബലമായ നിലവാരത്തിലുള്ളതെന്ന് കണ്ടത്തെിയത്. ഏറ്റവും മികച്ച നിലവാരം പുലര്‍ത്തുന്ന പട്ടികയില്‍ രണ്ട് സ്കൂളുകളും നല്ല നിലവാരം പുലര്‍ത്തുന്നവയുടെ പട്ടികയില്‍ അഞ്ച് സ്കൂളുകളും നിലവാരമുള്ള സ്കൂളുകളുടെ പട്ടികയില്‍ മൂന്ന് സ്കൂളുകളും ഉള്‍പ്പെട്ടപ്പോള്‍ 13 സ്കൂളുകളുടെ പ്രകടനം തൃപ്തികരമാണെന്നും അഡെക് വിലയിരുത്തി. സെപ്റ്റംബര്‍- ഡിസംബര്‍ കാലയളവിലാണ് 41 സ്കൂളുകളില്‍ പരിശോധന നടത്തിയത്. ഈ അക്കാദമിക വര്‍ഷം മൊത്തം 112 സ്വകാര്യ സ്കൂളുകളിലാണ് പരിശോധന നടത്തുക. 44 സ്കൂളില്‍ രണ്ടാം ടേമില്‍ പരിശോധന നടത്തിയിട്ടുണ്ട്. 27 സ്കൂളുകളില്‍ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്.