LiveTV

Live

Gulf

സൗദിയില്‍ പിടിക്കപ്പെടുന്ന ബിനാമി കച്ചവടക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

സൗദിയില്‍ പിടിക്കപ്പെടുന്ന ബിനാമി കച്ചവടക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
Summary
വാണിജ്യ മന്ത്രാലയം പുറത്ത് വിട്ട ഇടക്കാല റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്

സൗദിയില്‍ പിടിക്കപ്പെടുന്ന ബിനാമി കച്ചവടക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. വാണിജ്യ മന്ത്രാലയം പുറത്ത് വിട്ട ഇടക്കാല റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. നിയമ പ്രകാരം ബിനാമി കച്ചവടത്തില്‍ ഇടപെടുന്ന സ്വദേശിക്കും വിദേശിക്കും സമാന ശിക്ഷയാണ്.

93 ശതമാനം വര്‍ധനവാണ് കഴഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രേഖപ്പെടുത്തിയത്. 2016 ല്‍ 450 ബിനാമി കച്ചവടങ്ങളാണ് പിടികൂടി ശിക്ഷിച്ചത്. 2017 ല്‍ കഴിഞ്ഞ മാസം വരെ 871 ബിനാമി കച്ചവടക്കാരെയാണ് പിടികൂടിയത്. ഇതില്‍ അഞ്ഞൂറോളം കേസുകള്‍ തുടര്‍ നടപടിക്ക് സര്‍ക്കാര്‍ അറ്റോര്‍ണി ജനറലെ ഏല്‍പിച്ചതായും റിപ്പോര്‍ട്ട്. സൗദി നിയമ പ്രകാരം ബിനാമി കച്ചവടത്തില്‍ ഇടപെടുന്ന സ്വദേശിക്കും വിദേശിക്കും സമാന ശിക്ഷയാണുള്ളത്. രണ്ട് വര്‍ഷം ജൈല്‍ വാസവും ഒരു മില്യണ്‍ സൗദി റിയാല്‍ പിഴയുമാണ് ശിക്ഷ. ഇതോടൊപ്പം ഇവരുടെ പേര്‍ വിവരങ്ങള്‍ പത്ര മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തും. ശിക്ഷ കഴിഞ്ഞാല്‍ സ്ഥാപനം അടച്ചു പൂട്ടുകയും, വിദേശികളെ നാട് കടത്തുകയും ചെയ്യും. കഴിഞ്ഞ പത്ത് മാസങ്ങളില്‍ 1,323 സ്ഥാപനങ്ങളെയാണ് പരിശോധനക്ക് വിധേയമാക്കിയത്. സ്വദേശികളടക്കം 2,184 പേര്‍ വിവിധ ഘട്ടത്തിലുള്ള വിചാരണ നേരിടുന്നുണ്ട്. പിടിക്കപ്പെട്ടവരില്‍ ഏതൊക്കെ രാജ്യത്തെ പൗരന്മാരാണ് എന്ന വിവരം പുറത്ത് വിട്ടിട്ടില്ല. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് തീരുമാനം. ഇനി മുതല്‍ നാഷണല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ പ്രോഗ്രാം 2020 സംഘമായിരിക്കും പരിശോധനക്ക് നേതൃത്വം നല്‍കുക എന്നും റിപ്പോര്‍ട്ട് സൂചിപ്പിച്ചു.