LiveTV

Live

Gulf

കുവൈത്തില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ്; ഫീസ് ഈടാക്കാന്‍ നിര്‍ദ്ദേശം

 കുവൈത്തില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ്; ഫീസ് ഈടാക്കാന്‍ നിര്‍ദ്ദേശം
Summary
പാർലമെന്റ് അംഗം ഖാലിദ് അൽ ഉതൈബിയാണ് ഗതാഗതകുരുക്ക് പരിഹരിക്കാനായി നിർദേശം മുന്നോട്ടുവെച്ചത്

കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസിന് വിദേശികളിൽനിന്ന് ഫീസ്​ ഈടാക്കണമെന്ന് കരട് നിർദേശം. പാർലമെന്റ് അംഗം ഖാലിദ് അൽ ഉതൈബിയാണ് ഗതാഗതകുരുക്ക് പരിഹരിക്കാനായി നിർദേശം മുന്നോട്ടുവെച്ചത്. വാഹനമോടിക്കുന്ന വിദേശികളിൽ നിന്ന് പ്രതിമാസം 100 ദീനാർ എന്നതോതിൽ ലെവി ഈടാക്കണമെന്നാണ് ആവശ്യം.

വിദേശികൾക്ക് ലൈസൻസ് ലഭിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്താത്തതാണ് ഗതാഗതക്കുരുക്കിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് പാർലമെന്റംഗം കരട് ബിൽ അവതരിപ്പിച്ചത്. റോഡിലെ തിരക്ക് കാരണം സ്വദേശികൾക്ക് സമയത്തിന് ജോലിക്കെത്താൻ സാധിക്കാത്ത സാഹചര്യമാണ് റോഡപകടങ്ങളും അത് മൂലമുള്ള മരണങ്ങളും കൂടാനും നിരത്തിലെ തിരക്ക് കാരണമാകുന്നുണ്ട് . റോഡുകൾക്ക് ഉൾക്കൊള്ളാൻ സാധിക്കാത്തതിലും കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങുന്നതാണ് പ്രശ്നങ്ങളുടെ പ്രധാന കാരണം. വാഹനമോടിക്കുന്ന വിദേശികളുടെ എണ്ണം കുറച്ച് ഇതിന് പരിഹാരം കണ്ടെത്താമെന്ന നിർദേശമാണ് എം.പി കരട് ബില്ലിലൂടെ മുന്നോട്ടുവയ്ക്കുന്നത്. സ്വദേശി വീടുകളിൽ ഡ്രൈവർമാരായി ജോലി ചെയ്യുന്ന വിദേശികളെ ലെവിയിൽ നിന്ന് ഒഴിവാക്കണെമന്നും കരട് നിർദേശത്തിൽ പറയുന്നു . ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി റോഡുപയോഗിക്കുന്നതിന് വിദേശികൾക്ക് പ്രത്യേക നികുതി ​ ഏർപ്പെടുത്താണമെന്നു പൊതുമരാമത്ത് മന്ത്രാലയം നേരത്തെ നിർദ്ദേശിച്ചിരുന്നു.