LiveTV

Live

Gulf

കുവൈത്ത് പാർലമെൻറ് പിരിച്ചുവിട്ടേക്കുമെന്ന പ്രചാരണം വെറും അഭ്യൂഹം

കുവൈത്ത് പാർലമെൻറ് പിരിച്ചുവിട്ടേക്കുമെന്ന പ്രചാരണം വെറും അഭ്യൂഹം
Summary
ആശങ്ക സൃഷ്​ടിച്ച്​ എം.പിമാരെ സർക്കാറിനെതിരെ തിരിച്ചുവിടാനുള്ള ഗൂഢ ശ്രമത്തിെൻറ ഭാഗമായാണ് പാര്‍ലമെന്‍റ് പിരിച്ചുവിട്ടേക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ നടക്കുന്നത്

കുവൈത്തിലെ പതിനഞ്ചാമത് പാർലമെൻറ് പിരിച്ചുവിട്ടേക്കുമെന്ന പ്രചാരണം വെറും അഭ്യൂഹം മാത്രമാണെന്ന് സ്​പീക്കർ മർസൂഖ് അൽ ഗാനിം വ്യക്തമാക്കി. മുൻ നിശ്ചയ പ്രകാരം നടപ്പ്​ പാർലമെന്റിന്റെ രണ്ടാം സെഷൻ ഒക്ടോബർ 24 മുതൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആശങ്ക സൃഷ്​ടിച്ച്​ എം.പിമാരെ സർക്കാറിനെതിരെ തിരിച്ചുവിടാനുള്ള ഗൂഢ ശ്രമത്തിെൻറ ഭാഗമായാണ് പാര്‍ലമെന്‍റ് പിരിച്ചുവിട്ടേക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ നടക്കുന്നത്. വകുപ്പുകളിലെ കെടുകാര്യസ്​ഥത ചൂണ്ടിക്കാട്ടി അഞ്ചോളം മന്ത്രിമാർക്കെതിരെ കുറ്റവിചാരണക്ക് നീക്കമുണ്ടെന്നത്​ ശരിയായിരിക്കാം. മന്ത്രിമാരെ കുറ്റവിചാരണ ചെയ്യാനുള്ള അവകാശം കുവൈറ്റ് ഭരണഘടന പ്രകാരം എം.പിമാർക്കുണ്ട്. എന്നാൽ ഇത്തരം സാഹചര്യങ്ങൾ അതിജീവിക്കാതെ സഭ പിരിച്ചുവിട്ട് വീണ്ടും ജനവിധി തേടിയേക്കുമെന്ന് ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. നവമാധ്യമങ്ങളിലൂടെ കൈമാറപ്പെടുന്ന ഇത്തരം വാർത്തകൾക്ക് അടിസ്​ഥാനമില്ല. ഇതുപോലുള്ള പ്രചാരണം ആദ്യ സമ്മേളനം നടക്കുന്നതിന് മുമ്പും ഉണ്ടായിരുന്നു.

വിദേശികളോടുള്ള സമീപനമുൾപ്പെടെ തന്ത്രപ്രധാനമായ പല വിഷയങ്ങളും അടുത്ത സമ്മേളനത്തിൽ ചർച്ചയാവും. പഴയകാല തെറ്റുകൾ തിരുത്തി സ്വദേശികളുടെ പ്രതീക്ഷകൾക്കൊത്ത്​ ഉയരുന്ന പല തീരുമാനങ്ങളും അടുത്ത സമ്മേളനത്തിൽ ഉണ്ടാകുമെന്നും സ്​പീക്കർ കൂട്ടിച്ചേർത്തു.