LiveTV

Live

Gulf

ഹജ്ജ് തീര്‍ഥാടകരെ സഹായിക്കാന്‍ സൗദി വിദ്യാര്‍ഥികളും

ഹജ്ജ് തീര്‍ഥാടകരെ സഹായിക്കാന്‍ സൗദി വിദ്യാര്‍ഥികളും
Summary
സൗദിയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നുമായി പ്രത്യക പരിശീലനം നേടിയ 4500 സ്‌കൗട്ട് അംഗ ങ്ങളാണ് അറഫ, മിന എന്നിവിടങ്ങളില്‍ ഹാജിമാര്‍ക്ക് സേവനം ചെയ്യാന്‍ തയ്യാറെടുക്കുന്നത്

ഹജ്ജ് ദിനങ്ങളില്‍ തീര്‍ഥാടകരെ സഹായിക്കാന്‍ സൗദി വിദ്യാര്‍ഥികളും തയ്യാറെടുക്കുന്നു. സൗദി സ്‌കൗട്ട് അസോസിയേഷന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 4500 വിദ്യാര്‍ഥികളാണ് മിനായില്‍ സേവന രംഗത്തുണ്ടാവുക.

സൗദിയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നുമായി പ്രത്യക പരിശീലനം നേടിയ 4500 സ്‌കൗട്ട് അംഗ ങ്ങളാണ് അറഫ, മിന എന്നിവിടങ്ങളില്‍ ഹാജിമാര്‍ക്ക് സേവനം ചെയ്യാന്‍ തയ്യാറെടുക്കുന്നത്. ദുല്‍ ഹജ്ജ് ഒന്നു മുതല്‍ ആരംഭിച്ച പ്രവര്‍ത്തനം ഹജ്ജിന് ശേഷം പതിനാല് വരെ തുടരും. വഴി തെറ്റുന്ന തീര്‍ഥാടകരെ തമ്പുകളിലേക്ക് വഴികാട്ടുന്ന പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും ഇവര്‍ നിര്‍വഹിക്കുക. അതോടൊപ്പം അവശരായ തീര്‍ഥാടകരെ ഹജ്ജ് കര്‍മങ്ങളില്‍ സഹായിക്കുകയും ചെയ്യും. വിവിധ ഗ്രൂപ്പുകളിലായി സ്‌കൗട്ട് അംഗങ്ങള്‍ മിനായിലെത്തി പ്രത്യേകം തയ്യാറാക്കി മാപ്പുകള്‍ സഹിതം പരിശീലനം ആരംഭിച്ചു. സ്ഥലങ്ങള്‍ കണ്ടെത്താന്‍ എറ്റവും പുതിയ സാങ്കേതികയും ഉപയോഗപ്പെടുത്തും.

ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ സഹകരണത്തോടെ വിദ്യാഭ്യാസ മന്ത്രാലയമാണ് വിദ്യാര്‍ഥികളെ സേവനത്തിനായി രംഗത്തിറക്കുന്നത്. വിദ്യാര്‍ഥികളില്‍ സാമൂഹിക ബോധം വളര്‍ത്തുകയും ഹജ്ജ് സേവനത്തിന്റെ ലക്ഷ്യമാണ്. പൊതു സുരക്ഷ വിഭാഗത്തിന്റെയും വിവിധ സര്‍ക്കാര്‍ ഏജന്‍സികളും സ്‌കൗട്ട് അംഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കും. സ്‌കൂള്‍ വിദ്യാര്‍ഥികളും യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളും പ്രത്യേകം യൂണിഫോം ധരിച്ചതാണ് സേനവത്തിന രംഗത്തിറങ്ങുക. ഡോക്ടര്‍ സ്വാലിഹ് ബിന്‍ റജാഹ് അല്‍ ഹറബിയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്.