LiveTV

Live

Gulf

യുഎഇ ജനസംഖ്യ 90 ലക്ഷം പിന്നിട്ടു

 യുഎഇ ജനസംഖ്യ 90 ലക്ഷം പിന്നിട്ടു
Summary
ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ പുതിയ കണക്കുകള്‍ പ്രകാരം ഒരു സ്ത്രീക്ക് മൂന്ന് പുരുഷന്‍ എന്ന നിലക്കാണ് രാജ്യത്തെ ലിംഗ അനുപാതം

യുഎഇയിലെ ജനസംഖ്യ 90 ലക്ഷം പിന്നിട്ടു. ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ പുതിയ കണക്കുകള്‍ പ്രകാരം ഒരു സ്ത്രീക്ക് മൂന്ന് പുരുഷന്‍ എന്ന നിലക്കാണ് രാജ്യത്തെ ലിംഗ അനുപാതം.

2016 അവസാനം വരെയുള്ള ഫെഡറല്‍ കോംപറ്റീറ്റിവ്നസ് ആന്‍ഡ് സ്റ്റാറ്റസ്റ്റിക്സ് അതോറിറ്റിയുടെ കണക്കനുസരിച്ച് യുഎഇയിലെ ജനസംഖ്യ 91,21,167 ആണ്. ഇതില്‍ 62,98,294 പേര്‍ പുരുഷന്‍മാരാണ്. സ്ത്രീകളുടെ എണ്ണം 28,22,873 മാത്രമാണ്. മുൻകാലങ്ങളിൽ യു.എ.ഇ ജനസംഖ്യ ​ഐക്യരാഷ്ട്ര സഭയുടെ ജനസംഖ്യാ രേഖകളെ അടിസ്​ഥാനമാക്കിയാണ്​ കണക്കാക്കിയിരുന്നത്​. എന്നാൽ ദുബൈ വർഷം തോറും എമിറേറ്റ്സിലെ ജനസംഖ്യ തിട്ടപ്പെടുത്തി പുറത്തുവിട്ടിരുന്നു. 2008ൽ 48 ലക്ഷമായിരുന്ന ജനസംഖ്യ ഒമ്പതു വർഷം കൊണ്ട്​ ഇരട്ടിയോടടുക്കയാണ്​.

ഏറ്റവും കൃത്യമായ ജനസംഖ്യാ കണക്കുകളും മറ്റു വിശേഷങ്ങളും ഉറപ്പാക്കാൻ നിലവിൽ രാജ്യത്തിന്​ സ്വന്തമായി സംവിധാനങ്ങളുണ്ടെന്ന്​ അതോറിറ്റി ഡി.ജി അബ്​ദുല്ലാ നാസർ ലൂത്ത പറഞ്ഞു. എന്നാല്‍, ഏത് രാജ്യത്ത് നിന്നുള്ള പൗരന്‍മാരാണ് യുഎഇയിലുള്ളതെന്ന് കണക്കുകള്‍ പുതിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.