LiveTV

Live

Gulf

വിസാ അപേക്ഷകളില്‍ 10 മിനിറ്റിനകം നടപടി; നൂതന സംവിധാനവുമായി യുഎഇ

വിസാ അപേക്ഷകളില്‍ 10 മിനിറ്റിനകം നടപടി; നൂതന സംവിധാനവുമായി യുഎഇ
Summary
മന്ത്രാലയത്തിന്റെ ഇ-ചാനല്‍സ് വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് നടപടികള്‍ പൂര്‍ത്തിയാക്കുക

വിസാ അപേക്ഷകളില്‍ 10 മിനിറ്റിനകം നടപടി പൂര്‍ത്തിയാക്കുന്ന സംവിധാനത്തിന് യുഎഇ ആഭ്യന്തരമന്ത്രാലയം തുടക്കം കുറിച്ചു. മന്ത്രാലയത്തിന്റെ ഇ-ചാനല്‍സ് വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് നടപടികള്‍ പൂര്‍ത്തിയാക്കുക. അപേക്ഷര്‍ക്ക് മന്ത്രാലയത്തിന്റെ സേവനകേന്ദ്രങ്ങളില്‍ എത്താതെ തന്നെ വിസ കൈപ്പറ്റാം.

യുഎഇ സ്വദേശികള്‍ക്കും റെസിഡന്‍സ് വിസയുള്ള പ്രവാസികള്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്നതാണ് പുതിയ സംവിധാനം. യുഎഇയിലേക്ക് ബന്ധുക്കള്‍ക്ക് സന്ദര്‍ശകവിസ എടുക്കാനും, താമസ വിസയെടുക്കാനും ഇതിലൂടെ സാധിക്കും. ഇതിനായി മന്ത്രാലയത്തിന്റെ വിസാ സേവനകേന്ദ്രത്തില്‍ പോകേണ്ടതില്ല എന്നതാണ് പ്രത്യേകത. അടുത്ത വര്‍ഷത്തോടെ വിസാ ആവശ്യങ്ങള്‍ക്കായി സേവനകേന്ദ്രങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണം 80 ശതമാനം വരെ പുതിയ സംവിധാനത്തിലൂടെ കുറക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് താമസ കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മന്‍സൂര്‍ അഹമ്മദ് അല്‍ ദാഹിരി പറഞ്ഞു. വിസക്കായി വ്യക്തികള്‍ നല്‍കുന്ന അപേക്ഷകള്‍ echannels.moi.gov.ae എന്ന വെബ്സൈറ്റിലൂടെ 10 മിനിറ്റനകം തീര്‍പ്പാക്കും. ടൈപ്പിങ് സെന്ററുകള്‍ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ അഞ്ച് മിനിറ്റിനകവും നടപടി പൂര്‍ത്തിയാക്കി വിസ പ്രിന്റ് എടുക്കാനാവുമെന്ന് മന്ത്രാലയം അറിയിച്ചു. സ്മാര്‍ട്ട് സര്‍വീസസ്, ഫ്യൂച്ചര്‍ വിഷന്‍ എന്ന മുദ്രാവാക്യവുമായാണ് പുതിയ സംവിധാനത്തിന് മന്ത്രാലയം തുടക്കം കുറിച്ചിരിക്കുന്നത്.