LiveTV

Live

Gulf

97 ഇന്ത്യക്കാര്‍ യുഎഇ തീരത്ത് കുടുങ്ങി കിടക്കുന്നു

97 ഇന്ത്യക്കാര്‍ യുഎഇ തീരത്ത് കുടുങ്ങി കിടക്കുന്നു
Summary
22 കപ്പലുകളിലുള്ള ഇവര്‍ നരകയാതന അനുഭവിക്കുന്നുവെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്; പ്രതിസന്ധിയിലായത് ജോലിക്കെന്ന പേരില്‍ വ്യാജ സീമെന്‍ വിസയില്‍ എത്തിയവര്‍

യുഎഇ തീരത്ത് നൂറോളം ഇന്ത്യക്കാര്‍ ഇപ്പോഴും കപ്പലില്‍ കുടുങ്ങി കിടപ്പുണ്ടെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. 22 കപ്പലുകളിലായി 97 ഇന്ത്യക്കാരാണ് കൃത്യമായി ഭക്ഷണം പോലുമില്ലാതെ കടലില്‍ നരകയാതന അനുഭവിക്കുന്നത്.

97 ഇന്ത്യക്കാര്‍ യുഎഇ തീരത്ത് കുടുങ്ങി കിടക്കുന്നു

ജോലിക്കെന്ന പേരില്‍ വ്യാജ സീമെന്‍ വിസയില്‍ യുഎഇയില്‍ എത്തിച്ചവരടക്കം നൂറിലേറെ ഇന്ത്യക്കാര്‍ വിവിധ കപ്പലുകളില്‍ യു എ ഇ തീരത്ത് കുടുങ്ങികിടക്കുന്നതായി മീഡിയവണ്‍ കഴിഞ്ഞമാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരില്‍ 97 പേര്‍ ഇപ്പോഴും കപ്പലുകളില്‍ ദുരിതത്തില്‍ കഴിയുകയാണെന്നാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സ്ഥിരീകരണം. മറ്റു രാജ്യക്കാര്‍ വേറെയുമുണ്ട്.

ഇവരില്‍ പലര്‍ക്കും മാസങ്ങളായി ശമ്പളം ലഭിച്ചിട്ടില്ല. ഭക്ഷണവും കുടിവെള്ളവും പോലും കൃത്യമായി ലഭിക്കാതെയാണ് ഇവര്‍ കഴിയുന്നതെന്ന് കോണ്‍സുല്‍ ജനറല്‍ വിപുല്‍ യു എ ഇയിലെ ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

നാട്ടില്‍ വന്‍തുക ഈടാക്കി വ്യാജ സീമെന്‍ വിസയില്‍ യു എ ഇയില്‍ എത്തിച്ചവര്‍ക്ക് പുറമെ കരാര്‍ കാലാവധി കഴിഞ്ഞി‌‌ട്ടും തീരത്തേക്ക് തിരിച്ചുപോകാന്‍ അനുവദിക്കാതിരുന്ന ജീവനക്കാരും ഇക്കൂട്ടത്തിലുണ്ട്. യുഎഇയിലേക്ക് പ്രവേശിക്കാന്‍ ഇവരുടെ പക്കല്‍ കൃത്യമായ രേഖ ഇല്ലാത്തതാണ് ഇവര്‍ നേരിടുന്ന പ്രതിസന്ധി. ഇവരില്‍ കുറച്ചുപേരെ ചില സാമൂഹിക സംഘടനകള്‍ വിസ തരപ്പെടുത്തി കഴിഞ്ഞമാസം കരയിലെത്തിച്ച് നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു.