LiveTV

Live

Gulf

ചൈനയിൽ റമദാൻ വ്രതമനുഷ്ഠിക്കുന്നവർക്ക് ഇഫ്‍താർ ഒരുക്കി ലുലു

ചൈനയിൽ റമദാൻ വ്രതമനുഷ്ഠിക്കുന്നവർക്ക് ഇഫ്‍താർ ഒരുക്കി ലുലു
Summary
ഗാങ്​ഷുവിലെ അബി വഖാസ്​ പള്ളിയിലും യിവുവിലെ പ്രധാന പള്ളിയിലും ഇൗ വർഷവും ലുലു ഗ്രൂപ്പ്​ ഇഫ്​താർ സംഘടിപ്പിക്കുന്നുണ്ട്​.

ചൈനയിൽ റമദാൻ വ്രതമനുഷ്​ഠിക്കുന്നവർക്ക്​ പള്ളിയിൽ ഇഫ്​താർ സംവിധാനം ഒരുക്കി പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ ലുലു രംഗത്ത്​. മുൻവർഷങ്ങളിൽ എന്ന പോലെ രണ്ട്​ പ്രധാന ചൈനീസ്​ നഗരങ്ങളിൽ നൂറുകണക്കിനാളുകൾക്കാണ്​ ലുലു ഇഫ്​താർ ഒരുക്കുന്നത്​. ചൈനയിലെ രണ്ട്​ പ്രധാന നഗരങ്ങളാണ്​ യാങ്​ഷൂ, യിവു എന്നിവ.

ഗാങ്​ഷുവിലെ അബി വഖാസ്​ പള്ളിയിലും യിവുവിലെ പ്രധാന പള്ളിയിലും ഇൗ വർഷവും ലുലു ഗ്രൂപ്പ്​ ഇഫ്​താർ സംഘടിപ്പിക്കുന്നുണ്ട്​. മലയാളികൾ ഉൾപ്പെടെ നൂറുകണക്കിനാളുകളാണ്​ ഇഫ്​താർ ചടങ്ങിൽ പ​െങ്കടുക്കുന്നത്​. സ്​ഥാപന മേധാവി എം.എ യൂസുഫലി തന്നെയാണ്​ നേരത്തെ മുതൽ ഇതിനു തുടക്കം കുറിച്ചത്​. തദ്ദേശീയർക്കു പുറമെ ഇന്ത്യ, പാകിസ്​താൻ, ഈജിപ്​ത്​, ശ്രീലങ്ക, ബംഗ്ലാദേശ്​, ലബനാൻ, ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരും പള്ളിയിൽ ഇഫ്​താറിനായി ഒത്തുചേരുന്നു. ഇരു നഗരങ്ങളിലുമായി നൂറോളം മലയാളികളാണുള്ളത്​.

വാണിജ്യ നഗരങ്ങളിലേക്ക്​ പുറം രാജ്യങ്ങളിൽ നിന്നുള്ളവരുടെ വരവ്​ വർധിച്ചിരിക്കുകയാണിപ്പോൾ. എല്ലാതരം വിഭവങ്ങളോടെയും ലഭിക്കുന്ന ഇഫ്​താർ പുറം രാജ്യങ്ങളിൽ നിന്ന്​ ചൈനയിൽ ചേക്കേറിയവർക്ക്​ വലിയ അനുഗ്രഹമായി മാറുകയാണ്​.