LiveTV

Live

Gulf

നഗര ശുചീകരണ തൊഴിലാളികൾക്ക് റമദാനിൽ ജോലി ഇളവ് നല്‍കി കുവൈത്ത് മുനിസിപ്പാലിറ്റി

നഗര ശുചീകരണ തൊഴിലാളികൾക്ക് റമദാനിൽ  ജോലി ഇളവ് നല്‍കി കുവൈത്ത് മുനിസിപ്പാലിറ്റി
Summary
കടുത്ത വേനൽ, ഒപ്പം നോമ്പുകാലവും തൊഴിലാളികൾക്ക് തളർച്ച അനുഭവപ്പെടാൻ സാധ്യത ഏറെയാണ് ഇത്..

നഗര ശുചീകരണ തൊഴിലാളികൾ റമദാനിൽ കാലത്തു ജോലി ചെയ്യേണ്ടതില്ലെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി. മുനിസിപ്പാലിറ്റിയുമായി കരാറിലേർപ്പെട്ട ക്ലീനിങ്​ കമ്പനികൾക്ക് ഇത് സംബന്ധിച്ച നിർദേശം കൈമാറിയതായി മുൻസിപ്പൽ ഡയറക്ടർ അഹ്​മദ് അൽ മൻഫൂഹി അറിയിച്ചു.

കടുത്ത വേനൽ, ഒപ്പം നോമ്പുകാലവും തൊഴിലാളികൾക്ക് തളർച്ച അനുഭവപ്പെടാൻ സാധ്യത ഏറെയാണ് ഇത് കണക്കിലെടുത്താണ് ശുചീകരണത്തൊഴിലാളികൾക്കു ഇളവനുവദിക്കാൻ തീരുമാനിച്ചതെന്ന് മുനിസിപ്പൽ ഡയറക്ടർ പറഞ്ഞു. രാവിലത്തെ ഷിഫ്റ്റിന് പകരമായി തൊഴിലാളികൾക്ക് രാത്രി ഡ്യൂട്ടി നൽക്കുകയാണ് വേണ്ടതെന്നു ക്ളീനിങ് കമ്പനികൾക്ക് നിർദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ മാനശേഷി വകുപ്പ് പ്രഖ്യാപിച്ച ഉച്ച വിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിലായി. ആഗസ്റ്റ്‌ 31വരെയുള്ള മൂന്നു മാസക്കാലമാണ് വെയിലത്തു ജോലി ചെയ്യുന്നതിന് വിലക്കുള്ളത്.

കാലത്ത് 11മുതൽ വൈകീട്ട് നാലുമണി വരെയുള്ള സമയങ്ങളിൽ തൊഴിലാളികൾക്ക് വിശ്രമം നൽകുന്നുണ്ടോയെന്ന് വരുത്താൻ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥർ അടങ്ങിയ സംഘം രാജ്യത്തെ നിർമാണ സൈറ്റുകളിൽ മിന്നൽ പരിശോധന നടത്തുമെന്നു പബ്ലിക്ക് അതോറിറ്റി ഫോർ മാൻപവർ ഡയറക്‌ടർ ജനറൽ അബ്‌ദുല്ല അൽ മുതോതഹ് അറിയിച്ചു നിയമം ലംഘനം കണ്ടെത്തിയാൽ ഒരു തൊഴിലാളിക്ക് 100 ദിനാർ എന്ന കണക്കിൽ കമ്പനികളിൽ നിന്ന് പിഴ ഈടാക്കും. ഇതിനു പുറമെ ഫയൽ മരവിപ്പിക്കുന്നതടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.