LiveTV

Live

Gulf

കത്തീഫില്‍ സ്ഫോടനം: രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

കത്തീഫില്‍ സ്ഫോടനം: രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
Summary
ദമ്മാമിനടുത്തുള്ള കത്തീഫിലെ നഗര മധ്യത്തിലാണ് സംഭവം. സ്ഫോടന വസ്തുക്കളുമായി വന്ന ടൊയോട്ട എസ്. യൂ. വി കാറ് പൊട്ടിത്തെറിക്കുകയായിരുന്നു..

ദമ്മാമിനടുത്തുള്ള കത്തീഫില്‍ സ്ഫോടനം. രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കത്തീഫിലെ നഗര മധ്യത്തിലാണ് സംഭവം. സ്ഫോടന വസ്തുക്കളുമായി വന്ന ടൊയോട്ട എസ്. യൂ. വി കാറ് പൊട്ടിത്തെറിക്കുകയായിരുന്നു. കടകളും മറ്റു സ്ഥാപനങ്ങളും അടഞ്ഞിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

ദമ്മാമിനടുത്തുള്ള കത്തീഫില്‍ സ്ഫോടന വസ്ത്തുക്കളുമായി വന്ന ടൊയോട്ട എസ്. യൂ. വി കാറ് പൊട്ടിത്തെറിച്ചാണ് രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. . കത്തീഫിലെ നഗര മധ്യത്തിലാണ് സംഭവം. വൈകുന്നേരം അഞ്ചിനാണ്നിര്‍ത്തിയിട്ട ടൊയോട്ട എസ്. യൂ. വി കാറ് പൊട്ടിത്തെറിച്ചത്. വിദേശി തൊഴിലാളികള്‍ നാട്ടിലേക്കു പണമയക്കുന്ന ടെലിമാനിക്കടുത്തതാണ് കാറ് പൊട്ടി തെറിച്ചത്. തീവ്രവാദി ആക്രമണമാണ് എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.
ചാവേറായിരുന്നോ, സാങ്കേതിക പിഴവാണോ എന്നീ കാര്യങ്ങള്‍ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്ന് കിഴക്കന്‍ പ്രവിശ്യ പോലീസ് വക്താവ് സിയാദ് അല്‍ റുഖൈതി പറഞ്ഞു. പ്രദേശം മുഴുവനായും പോലീസും പട്ടാളവും വളഞ്ഞിരിക്കുകയാണ്. കടകളും മറ്റു സ്ഥാപനങ്ങളും അടഞ്ഞുകിടന്നിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കഴിഞ്ഞ ദിവസം അവാമിയയില്‍ നടന്ന ഏറ്റുമുട്ടലിലെ പ്രതികളെന്ന് കരുതപ്പെടുന്ന രണ്ട് തീവ്രവാദികളാണ് കൊല്ലപ്പെട്ടത് എന്ന് പോലീസ് അറിയിച്ചു.

നാളെയും മറ്റന്നാളും അവധി ആയതിനാല്‍ പ്രദേശത്ത് ശക്തമായ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. മൂന്ന് തീവ്രവാദികള്‍ സംഭവ സ്ഥലത്തില്‍നിന്ന് രക്ഷപ്പെട്ടു. ഇവര്‍ക്കുള്ള തിരച്ചില്‍ തുടങ്ങിയെന്നും പോലീസ് വക്താവ് അറിയിച്ചു.