LiveTV

Live

Gulf

കടുത്ത ചൂടിലും ഉരുകാത്ത നോമ്പ്

കടുത്ത ചൂടിലും ഉരുകാത്ത നോമ്പ്
Summary
ഗള്‍ഫില്‍ ഇക്കുറിയും നോമ്പ് കാലം കടുത്ത പരീക്ഷണത്തിന്റേതാണ്. വിശപ്പിനോട് മാത്രമല്ല, ചുട്ടുപൊള്ളുന്ന വേനലിനെ..

ഗള്‍ഫില്‍ ഇക്കുറിയും നോമ്പു കാലം കടുത്ത പരീക്ഷണത്തിന്റേതാണ്. വിശപ്പിനോട് മാത്രമല്ല, ചുട്ടുപൊള്ളുന്ന വേനലിനെ കൂടി നേരിട്ട് വേണം ഇവിടെ നോന്പ് പൂര്‍ത്തിയാക്കാന്‍. എങ്കിലും പ്രവാസികള്‍ നോന്പ് ഒഴിവാക്കാറില്ല.

നാല്‍പത് ഡിഗ്രിയില്‍ കൂടുതലാണ് ദുബൈയില്‍ ചൂട്. പതിനഞ്ച് മണിക്കൂറാണ് നോന്പ് സമയം. ഗള്‍ഫിലെ നോന്പ് സമയം ഇക്കുറിയും കടുത്തതാണ്. മധ്യാഹ്ന വിശ്രമം നിലവില്‍ വരാന്‍ ജൂണ്‍ 15 വരെ കാത്തിരിക്കണം. അപ്പോഴേക്കും നോന്പ് പകുതി കഴിയും.

ജോലിസമയം ആറ് മണിക്കൂറായി കുറച്ചിട്ടുണ്ടെങ്കിലും ചെറുകിട തൊഴിലാളികള്‍ക്ക് ആനുകൂല്യം കിട്ടാറില്ല. എത്ര കടുത്ത ചൂടായാലും ജോലിയും നോന്പും ഒഴിവാക്കാനാവില്ല. രണ്ടിലും പ്രതിഫലത്തിന്റെ നാള്‍ നല്‍കുന്ന പ്രതീക്ഷയാണ് കരുത്ത്.