LiveTV

Live

Gulf

മധുരമെന്‍ മലയാളം പരിപാടിയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

മധുരമെന്‍ മലയാളം പരിപാടിയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍
Summary
വെള്ളിയാഴ്ച വൈകീട്ട് ആറര മുതൽ അബ്ബാസിയ ടൂറിസ്റ്റിക് പാർക്കിലാണ് മെഗാ സാംസ്കാരികപരിപാടി അരങ്ങേറുന്നത്

ഗള്‍ഫ് മാധ്യമം കുവൈത്ത് മലയാളികൾക്ക് വേണ്ടി ഒരുക്കുന്ന മധുരമെന്‍ മലയാളം പരിപാടിയുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ . വെള്ളിയാഴ്ച വൈകീട്ട് ആറര മുതൽ അബ്ബാസിയ ടൂറിസ്റ്റിക് പാർക്കിലാണ് മെഗാ സാംസ്കാരികപരിപാടി അരങ്ങേറുന്നത്. ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച മലയാളത്തെ ആദരിക്കാന്‍, വിവിധ ഗള്‍ഫ് നഗരങ്ങളില്‍ ഒരുക്കുന്ന പരിപാടിയുടെ തുടര്‍ച്ചയായാണ് ഗൾഫ് മാധ്യമം മധുരമെൻ മലയാളം -കുവൈത്ത് പതിപ്പ് അവതരിപ്പിക്കുന്നത്.

കുവൈത്ത് മലയാളികൾ ഇത് വരെ ദർശിക്കാത്ത സാംസ്കാരിക സംഗമത്തിനാണ് അബ്ബാസിയ ടൂറിസ്റ്റിക് പാർക്കിൽ അരങ്ങൊരുങ്ങുന്നത്. ചലച്ചിത്ര നടനും താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി യുമായ ഇടവേള ബാബു ആണ് മെഗാ പരിപാടി സംവിധാനം ചെയ്യുന്നത്. സംഗീത സംവിധായകൻ ഗോപീസുന്ദറിൻറെ നേതൃത്വത്തിൽ അഫ്​സൽ, നജീം അർഷാദ്​, സിത്താര, സയനോര, ശ്രേയ ജയ്ദീപ് എന്നിവർ സംഗീത വിരുന്നൊരുക്കും . ടിനി ടോം, ഗിന്നസ്​ പക്രു എന്നിവരുടെ നേതൃത്വത്തിലുള്ള ഹാസ്യാവിഷ്കാരങ്ങളാണ് മറ്റൊരാകർഷണം . കലാ സാംസ്കാരിക രംഗത്തെ അതികായരായ സേതു ,സത്യൻ അന്തിക്കാട്, മഞ്ജു വാര്യർ വിനായകൻ, തുടങ്ങിയവരെ പരിപാടിയില്‍ ആദരിക്കും.