LiveTV

Live

Gulf

മധുരമെൻ മലയാളം പരിപാടിക്കു മുന്നോടിയായി പൗരപ്രമുഖരുടെ സംഗമം സംഘടിപ്പിച്ചു 

മധുരമെൻ മലയാളം പരിപാടിക്കു മുന്നോടിയായി പൗരപ്രമുഖരുടെ സംഗമം സംഘടിപ്പിച്ചു 
Summary
ഗൾഫ് മാധ്യമം കുവൈത്ത്, മലയാളികൾക്കായി ഒരുക്കുന്ന മധുരമെൻ മലയാളം പരിപാടിക്കു മുന്നോടിയായി പൗരപ്രമുഖരുടെ സംഗമം സംഘടിപ്പിച്ചു

ഗൾഫ് മാധ്യമം കുവൈത്ത്, മലയാളികൾക്കായി ഒരുക്കുന്ന മധുരമെൻ മലയാളം പരിപാടിക്കു മുന്നോടിയായി പൗരപ്രമുഖരുടെ സംഗമം സംഘടിപ്പിച്ചു . ജലീബ് അൽ ശുയൂഖ് കമ്യൂണിറ്റി ഹാളിൽ നടന്ന സംഗമം കുവൈത്തിലെ മുഴുവൻ മലയാളി സംഘടനകളുടെയും പ്രതിനിധികൾ ഒരുമിച്ച അപൂർവ വേദി കൂടിയായി .

ഏപ്രിൽ 21ന് ജലീബ് അൽ ശുയൂഖിലെ ടൂറിസ്റ്റിക് പാർക്കിലാണ് ഗൾഫ് മാധ്യമം മധുരമെൻ മലയാളം മെഗാ ഇവന്റ അരങ്ങേറുക . പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൗരപ്രമുഖരുടെ സംഗമത്തിൽ കുവൈത്തിലെ സംഘടനാ പ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും ഗൾഫ് മാധ്യമത്തിന്റെ ഉദ്യമത്തിനു പൂർണ പിന്തുണ ഉറപ്പു നൽകി .

ഇത്തരം വിപുലമായ പരിപാടികൾ നടത്താൻ മധുരമെൻ മലയാളം മറ്റുള്ളവർക്കു പ്രേരണയാവുമെന്നും പരിപാടിയിൽ സംസാരിച്ച വിശിഷ്ട വ്യക്തികൾ ആശംസിച്ചു. കുവൈത്തിൽ അച്ചടിക്കുന്ന ഒരേയൊരു ഇന്ത്യൻ പത്രം എന്ന നിലക്ക്. ജാതി, മത, രാഷ്ട്രീയ ഭിന്നതകൾക്കപ്പുറത്ത് കുവൈത്തിലെ മുഴുവൻ മലയാളികൾക്കും ഒരുമിച്ച് നിൽക്കാവുന്ന പൊതു പ്ലാറ്റ്ഫോമാണ് 'ഗൾഫ് മാധ്യമ'മെന്നും ചടങ്ങിൽ പങ്കെടുത്ത അതിഥികൾ അഭിപ്രായപ്പെട്ടു 'ഗൾഫ് മാധ്യമം' റെസിഡൻറ് എഡിറ്റർ പി.െഎ. നൗഷാദ് പരിപാടിയെ കുറിച്ച് വിശദീകരിച്ചു .

റസിഡൻറ് മാനേജർ അൻവർ സഇൗദ് അധ്യക്ഷത വഹിച്ചു. ഗൾഫ് മാധ്യമം ഉപദേശകസമിതി അധ്യക്ഷൻ ഫൈസൽ മഞ്ചേരി സമാപന പ്രസംഗം നിർവഹിച്ചു. എ. മുസ്തഫ സ്വാഗതവും സി.കെ. നജീബ് നന്ദിയും പറഞ്ഞു.