LiveTV

Live

Gulf

സൗദി ഇന്ത്യൻ ബിസിനസ്​ നെറ്റ്​വർക്​ ജിദ്ദയിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചു 

സൗദി ഇന്ത്യൻ ബിസിനസ്​ നെറ്റ്​വർക്​ ജിദ്ദയിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചു 
Summary
മൂന്നു ദിവസങ്ങളിലായി നടന്ന മേളയിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പത്തൊമ്പത് റെസ്റ്റാറന്റുകൾ പങ്കെടുത്തു

ജിദ്ദ ഇന്ത്യൻ കോണ്സുലേറ്റിനു കീഴിൽ പ്രവർത്തിക്കുന്ന സൗദി ഇന്ത്യൻ ബിസിനസ്​ നെറ്റ്​വർക്​ ജിദ്ദയിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന മേളയിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പത്തൊമ്പത് റെസ്റ്റാറന്റുകൾ പങ്കെടുത്തു. കോൺസുലേറ്റ് അങ്കണത്തിൽ സംഘടിപ്പിച്ച മേള കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്​മാൻ ശൈഖ് ഉദ്ഘാടനം ചെയ്തു.

ബംഗ്ലാദേശ്, തായ്​ലൻറ്​ കോൺസൽ ജനറൽമാർ, മറ്റു സ്വദേശി ​വിദേശി ​പ്രമുഖർ എന്നിവർ കുടുംബ ​സഹിതം ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ രുചി വൈവിധ്യങ്ങൾ ഒന്നിച്ചനുഭവിച്ചറിയാനായി എസ്. ഐ. ബി എൻ ഇത് മൂന്നാം തവണയാണ് ഭക്ഷ്യ മേള സംഘടിപ്പിക്കുന്നത്.

ജിദ്ദയിൽ പ്രവർത്തിക്കുന്ന പത്തൊമ്പത് റെസ്റ്റാറന്റുകളിലെയും വീടുകളിലുണ്ടാക്കിയ നാടൻ വിഭവങ്ങളുമായി അറുപതോളം ഇനങ്ങളാണ് മേളയിൽ ​​​​ഒരുക്കി​യിരുന്നത്. കേരളത്തിൽ നിന്നുള്ള രണ്ടു റെസ്റ്റോറന്റ്കളും മേളയിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ രാത്രി 7 മണി മുതൽ 11.45 വരെ നടന്ന മേളയിൽ സ്വദേശികളടക്കം ആയിരത്തോളം ആളുകളാണ് സന്ദർശകരായെത്തിയത്. ഭക്ഷ്യമേളയോടനുബന്ധിച്ചു കോൺസുലേറ്റ് കോൺഫറൻസ്​ ഹാളിൽ കാലിഗ്രാഫി പ്രദർശനവും മറ്റു കലാപരിപാടികളും അരങ്ങേറി.