LiveTV

Live

Gulf

ഫതഹുല്‍ഖൈര്‍ സാഹസ കടല്‍യാത്രാ സംഘത്തിന്റെ ഇത്തവണത്തെ യാത്ര ആഫ്രിക്കയിലേക്ക് 

ഫതഹുല്‍ഖൈര്‍ സാഹസ കടല്‍യാത്രാ സംഘത്തിന്റെ ഇത്തവണത്തെ യാത്ര ആഫ്രിക്കയിലേക്ക് 
Summary
കെനിയന്‍ തീരദേശ പട്ടണമായ മൊംബാസയിലേക്കുള്ള ഖത്തരിസംഘത്തിന്റെ യാത്രാ ജൂലൈ മാസത്തിലാണ് പുറപ്പെടുക

അറബികളുടെ പാരമ്പര്യ കടല്‍ ജീവിതത്തെ അനുസ്മരിപ്പിക്കുന്ന ഖത്തറിലെ ഫതഹുല്‍ഖൈര്‍ സാഹസ കടല്‍യാത്രാ സംഘത്തിന്റെ ഇത്തവണത്തെ യാത്ര ആഫ്രിക്കയിലേക്കായിരിക്കും . കെനിയന്‍ തീരദേശ പട്ടണമായ മൊംബാസയിലേക്കുള്ള ഖത്തരിസംഘത്തിന്റെ യാത്രാ ജൂലൈ മാസത്തിലാണ് പുറപ്പെടുക .

അറബ് പാരമ്പര്യവും ഖത്തരി സംസ്‌കാരവും പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്ന സാഹസിക യാത്രാ സംഘമാണ് ഫതഹുല്‍ഖൈര്‍ . തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഫതഹുല്‍ഖൈര്‍ സംഘം സാഹസ കടല്‍ യാത്ര സംഘടിപ്പിക്കുന്നത്. കഴിഞ്ഞ തവണ ഇന്ത്യിലേക്ക് തിരിച്ച സംഘത്തിന്റെ ഇത്തവണത്തെ യാത്ര കെനിയന്‍ തുറമുഖ നഗരമായ മൊംബാസയിലേക്കാണെന്ന് കതാറ ജനറല്‍ മാനേജര്‍

ഡോ.ഖാലിദ് ബിൻ ഇബ്രാഹീം അൽസുലൈത്തി വ്യക്തമാക്കി . ഈ വര്‍ഷത്തെ രണ്ടാം പകുതിയിലായിരിക്കും സംഘം യാത്ര തിരിക്കുകയെന്നും സംഘാടകര്‍ അറിയിച്ചു. മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന കടല്‍സഞ്ചാരം കഴിഞ്ഞ് സംഘം , പരമ്പരാഗത പായക്കപ്പല്‍ മേളയോടെ ദോഹയില്‍ തിരിച്ചെത്തും .ഖത്തറും കെനിയയും പൂർവകാലത്ത് നിലനിർത്തിയ കടൽ മാർഗമുളള യാത്രയും മറ്റ് ബന്ധങ്ങളും പുനരുജ്ജീവിപ്പിക്കാൻ ഈ യാത്ര സഹായകരമാകുമെന്നാണ് പ്രതീക്ഷ .

യാത്രക്കായി രജിസ്​റ്റർ ചെയ്യുന്നവരിൽ സ്വദേികൾക്കായിരിക്കും മുൻഗണന നൽകുക. പിന്നീട് ജി.സി.സി അംഗരാജ്യങ്ങളിലെ പൗരൻമാരെ പരിഗണിക്കും. രജിസ്​റ്റർ ചെയ്യുന്നവർ പതിനെട്ട് വയസ്സ് തികഞ്ഞവരായിരിക്കണമെന്നും നിബന്ധനയിൽ വ്യക്തമാക്കുന്നു.