Top

എക്സ്പോ മെട്രോ സ്റ്റേഷന്റെ രൂപരേഖ ദുബൈ സര്‍ക്കാര്‍ പുറത്തുവിട്ടു

MediaOne Logo

rishad

  • Updated:

    2018-06-01 11:11:47.0

Published:

1 Jun 2018 11:11 AM GMT

എക്സ്പോ മെട്രോ സ്റ്റേഷന്റെ രൂപരേഖ ദുബൈ സര്‍ക്കാര്‍ പുറത്തുവിട്ടു
X

എക്സ്പോ മെട്രോ സ്റ്റേഷന്റെ രൂപരേഖ ദുബൈ സര്‍ക്കാര്‍ പുറത്തുവിട്ടു

ദുബൈയിലെ ഏറ്റവും വലിയ മെട്രോസ്റ്റേഷന്‍ എക്സ്പോ സ്റ്റേഷനായിരിക്കും

എക്സ്പോ ട്വന്റി ട്വന്റി വേദിക്ക് പുറമെ ഇവിടെ നിര്‍മിക്കുന്ന മെട്രോ സ്റ്റേഷന്റെ രൂപരേഖയും ദുബൈ സര്‍ക്കാര്‍ പുറത്തുവിട്ടു. ദുബൈയിലെ ഏറ്റവും വലിയ മെട്രോസ്റ്റേഷന്‍ എക്സ്പോ സ്റ്റേഷനായിരിക്കും. നിലവില്‍ ഇത്തിഹാദ് മെട്രോ സ്റ്റേഷനാണ് ദുബൈയിലെ ഏറ്റവും വലിയ മെട്രോ സ്റ്റേഷന്‍. 2020 ഓടെ ഈ പദവി എക്സ്പോ സ്റ്റേഷന്‍ സ്വന്തമാക്കും. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഗവര്‍മെന്റ് അച്ചീവ്മെന്റ് പ്രദര്‍ശനത്തിലാണ് എക്സ്പോ സ്റ്റേഷന്റെ മാതൃക റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അവതരിപ്പിച്ചത്.

എക്സ്പോ 2020 പ്രദർശന വേദിയിലേക്ക്​നീട്ടുന്ന റെഡ്​ലൈനിലാണ് ഈ സ്റ്റേഷന്‍ വരിക. എക്സ്പോ വേദിക്ക് പുറമെ ജബല്‍അലിയെ അൽ മക്​തൂം അന്താരാഷ്​ട്ര വിമാനത്താവളത്തിനും അടുത്തായിരിക്കും ഈ കൂറ്റന്‍ സ്റ്റേഷന്‍. 30,000 ചതുരശ്ര മീറ്റർ വലിപ്പ മുള്ള സ്​റ്റേഷൻ മണിക്കൂറിൽ 46,000 യാത്രക്കാർക്ക്​ കടന്നുപോകാം. നിർമാണം 2020​ ആദ്യ പാദത്തിൽ പൂർത്തിയാവും. 106 കോടി ദിർഹമാണ്​ ചെലവ്​. 14.5 കിലോമീറ്ററാണ്​റൂട്ട് 2020 എന്ന പേരില്‍ മെട്രോ പാത ദീർഘിപ്പിക്കുന്നത്.

Next Story