LiveTV

Live

Gulf

കുവൈത്തിൽ വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് നിർത്തണമെന്ന ആവശ്യം പാർലമെന്റിലും 

കുവൈത്തിൽ വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് നിർത്തണമെന്ന ആവശ്യം പാർലമെന്റിലും 
Summary
സഫാഹ് അൽ ഹാഷിം എംപിയാണ് വിദേശികൾക്കു ലൈസൻസ് അനുവദിക്കുന്നത് നിർത്തണമെന്ന കരട് നിർദേശം മുന്നോട്ടു വെച്ചത്

കുവൈത്തിൽ വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് നിർത്തണമെന്ന ആവശ്യം പാർലമെന്റിലും. സഫാഹ് അൽ ഹാഷിം എംപിയാണ് വിദേശികൾക്കു ലൈസൻസ് അനുവദിക്കുന്നത് നിർത്തണമെന്ന കരട് നിർദേശം മുന്നോട്ടു വെച്ചത് . നേരത്തെ സ്വദേശി അഭിഭാഷകൻ സമാന ആവശ്യം ഉന്നയിച്ചു കോടതിയിൽ ഹരജി നൽകിയിരുന്നു .

കുവൈത്ത് പാർലിമെന്റിൽ ഏക വനിതാ അംഗമായ സഫാ അൽഹാശിം ആണ് വിദേശികൾക്കെതിരെ നിരന്തരം കരട് പ്രമേയങ്ങൾ അവതരിപ്പിച്ചു വാർത്താ സൃഷ്ടിക്കുന്നത് . റോഡ് ഉപയോഗിക്കുന്നതിന് വിദേശികളിൽ നിന്ന് ഫീസ്​ ഈടാക്കണമെന്നാവശ്യപ്പെട്ട് അടുത്തിടെ മറ്റൊരു പ്രമേയം ഇവർ അവതരിപ്പിച്ചിരുന്നു .

അടുത്ത ഒരു വർഷത്തേക്ക് ഒറ്റ വിദേശ പൗരനും ലൈസൻസ് അനുവദിക്കരുതെന്നാണ് വനിതാ എംപിയുടെ പുതിയ നിർദേശം വീടുകളിൽ ഡ്രൈവർജോലി ചെയ്യുന്നവർക്ക് ഇക്കാര്യത്തിൽ ഇളവ് നൽകണമെന്നും രാജ്യത്തെ വൻകിട റോഡ് വികസനപദ്ധതികൾ പൂർത്തിയായാൽ നിയന്ത്രണങ്ങളോടെ വീണ്ടും ലൈസൻസ് അനുവദിക്കുന്ന കാര്യംപരിഗണിക്കാവുന്നതാണെന്നും എംപി നിർദേശിച്ചു.

വ്യാജ ലൈസൻസിന്റെ വ്യാപനം തടയാൻ വിദേശികളുടെ ലൈസൻസിനെ അവരുടെ തൊഴിൽ പെർമിറ്റുമായി ബന്ധിപ്പിക്കണമെന്നാണ് മറ്റൊരാവശ്യം. സ്വന്തം നാട്ടിൽ ഡ്രൈവിങ് ലൈസൻസ്​ ഉള്ളവരെ മാത്രമേ ഇവിടെ ലൈസൻസിന് പരിഗണിക്കാവൂ എന്നും പ്രമേയത്തിലുണ്ട് . വിദേശകാര്യമന്ത്രാലം മുഖേനയോ അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസി മുഖാന്തിരമോ നാട്ടിലെ ലൈസൻസിെൻറ ഗുണനിലവാരം സാക്ഷ്യപ്പെടുത്താനുള്ള സംവിധാനം ഉറപ്പുവരുത്തണം. ലൈസൻസില്ലാത്ത വിദേശികൾക്ക് വാഹനങ്ങളുടെ ഉടമാവകാശം നൽകാതിരിക്കുക, ഒന്നിൽ കൂടുതൽ വാഹനമുള്ള വിദേശികളുടെ ലൈസൻസ്​ മരവിപ്പിക്കുക എന്നീ നിർദേശങ്ങളും സഫാ അൽ ഹാഷിമിൻറെ കരട് നിർദേശത്തിൽ ഉണ്ട്.