LiveTV

Live

Gulf

സൗദി- യുക്രൈന്‍ സഹകരണത്തില്‍ ആദ്യ കാര്‍ഗോ വിമാനം; പരീക്ഷണ പറക്കല്‍ വിജയം

സൗദി- യുക്രൈന്‍ സഹകരണത്തില്‍ ആദ്യ കാര്‍ഗോ വിമാനം; പരീക്ഷണ പറക്കല്‍ വിജയം
Summary
റിയാദിലെ കിങ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍റ് ടെക്നോളിയും (കാസ്റ്റ്) യുക്രൈനിലെ അന്തോനോവ് കമ്പനിയുമായി സഹകരിച്ചാണ് വിമാനം നിര്‍മിച്ചത്.‌

സൗദി- യുക്രൈന്‍ സഹകരണത്തില്‍ നിര്‍മിച്ച ആദ്യ കാര്‍ഗോ വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ വിജയമെന്ന് അധികൃതര്‍. റിയാദിലെ കിങ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍റ് ടെക്നോളിയും (കാസ്റ്റ്) യുക്രൈനിലെ അന്തോനോവ് കമ്പനിയുമായി സഹകരിച്ചാണ് വിമാനം നിര്‍മിച്ചത്.‌

മാര്‍ച്ച് 31നാണ് സൗദി- യുക്രൈന്‍ സഹകരണത്തില്‍ നിര്‍മിച്ച കാര്‍ഗോ ഇനത്തില്‍ പെട്ട ആദ്യ വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ നടത്തിയത്. സേവനത്തില്‍ നിന്ന് വിരമിച്ച സൗദി വൈമാനികന്‍ മുഹമ്മദ് അയ്യാശ് അല്‍ഗാമിദിയാണ് വിമാനം പറത്തിയത്. എഎന്‍ 132 D ഇനത്തിലുള്ള കാര്‍ഗോ വിമാനത്തിന് സൈനിക മേഖലയില്‍ ഏറെ സേവനമനുഷ്ഠിക്കാനാവുമെന്ന് കിങ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍റ് ടെക്നോളി മേധാവി അമീര്‍ തുര്‍ക്കി ബിന്‍ സുഊദ് പറഞ്ഞു. സൈനിക ഉപകരണങ്ങള്‍ക്ക് പുറമെ പരിക്കേറ്റവരെ കൊണ്ടുപോകാന്‍ എയര്‍ ആംബുലന്‍സായും തീ അണക്കലിനും യുദ്ധോപകരണങ്ങള്‍, മിസൈലുകള്‍ എന്നിയുടെ കാര്‍ഗോ ആവശ്യത്തിനും വിമാനം ഉപയോഗിക്കാനാവും. 28 ടണ്‍ ഭാരമുള്ള വിമാനത്തിന് 9.2 ടണ്‍ സാധനങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തിക്കാനാവും. മണിക്കൂറില്‍ 550 കിലോമീറ്ററാണ് എ.എന്‍ 132 ന്റെ പരമാവധി വേഗത. ഭാരം വഹിച്ചുകൊണ്ട് 1279 കിലോമീറ്ററും ഭാരമില്ലാതെ 4500 കിലോമീറ്ററും ഒറ്റക്കുതിപ്പില്‍ പറക്കും.