LiveTV

Live

Gulf

ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രതിദിന സര്‍വീസ് 

ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രതിദിന സര്‍വീസ് 
Summary
കൂടുതല്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ ഗള്‍ഫ് മേഖലയില്‍ സ്വാധീനം ഉറപ്പിക്കുന്നതോടെ കേരള സെക്ടറില്‍ നിരക്കിളവിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍

ഷാര്‍ജയില്‍ നിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു. കൂടുതല്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ ഗള്‍ഫ് മേഖലയില്‍ സ്വാധീനം ഉറപ്പിക്കുന്നതോടെ കേരള സെക്ടറില്‍ നിരക്കിളവിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

കോഴിക്കോടിന് ഈ മാസം 20നും തിരുവനന്തപുരത്തേയ്ക്ക് ഏപ്രില്‍ എട്ടിനുമാണ് സര്‍വീസ് ആരംഭിക്കുക. കേരള സെക്ടറിനെ വര്‍ധിച്ച പ്രാധാന്യത്തോടെയാണ് തങ്ങള്‍ കാണുന്നതെന്ന് ഇന്‍ഡിഗോ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ സഞ്ജയ് കുമാര്‍ പറഞ്ഞു. കോഴിക്കോട് നിന്നുള്ള വിമാനം ഇന്ത്യന്‍ സമയം രാവിലെ 6.05ന് പുറപ്പെട്ട് യുഎഇ സമയം 8.20ന് ഷാര്‍ജയില്‍ എത്തിച്ചേരും. ഷാര്‍ജയില്‍ നിന്ന് രാവിലെ 9.20ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം 2.30നു കോഴിക്കൊട്ടത്തെും. തിരുവനന്തപുരത്ത് നിന്ന് രാത്രി 10.20ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ച ഒന്നിന് ഷാര്‍ജയിലത്തെും. അവിടെ നിന്ന് പുലര്‍ച്ച രണ്ടിന് പുറപ്പെടുന്ന വിമാനം ഇന്ത്യലെ സമയം രാവിലെ 7.35ന് തിരുവനന്തപുരത്ത് എത്തിച്ചേരും. 242 മുതല്‍ 245 ദിര്‍ഹം വരെയാണ് വണ്‍വേ ടിക്കറ്റ് നിരക്ക്.

ഇന്‍ഡിഗോയുടെ ആറാമത്തെ രാജ്യാന്തര കേന്ദ്രമാണ് ഷാര്‍ജ. യാത്രക്കാര്‍ക്ക് നന്നായി യാത്ര ചെയ്യാവുന്ന വിമാനങ്ങളാണ് പുതുതായി സര്‍വീസ് നടത്തുകയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നിലവില്‍ ദുബൈയില്‍ നിന്ന് കൊച്ചിയിലേയ്ക്ക് മാത്രമാണ് ഇന്‍ഡിഗോയുടെ സര്‍വീസുള്ളത്. കണ്ണൂരിലേക്ക് ഭാവിയില്‍ സര്‍വീസ് ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.