LiveTV

Live

Gulf

'ഇസ്ലാം- നിര്‍ഭയത്വത്തിന്‍െറ മതം' - ചതുർദിന ഇസ്‌ലാമിക് സെമിനാർ സമാപിച്ചു

'ഇസ്ലാം- നിര്‍ഭയത്വത്തിന്‍െറ മതം' - ചതുർദിന ഇസ്‌ലാമിക് സെമിനാർ സമാപിച്ചു
Summary
കുവൈത്ത് കേരള ഇസ്‌ലാഹി സെന്റർ - കുവൈത്ത് ഔകാഫ് മന്ത്രാലയവുമായി സഹകരിച്ചു നടത്തിയ ചതുർദിന ഇസ്‌ലാമിക് സെമിനാർ സമാപിച്ചു. 'ഇസ്ലാം- നിര്‍ഭയത്വത്തിന്‍െറ മതം' എന്നതായിരുന്നു പ്രമേയം.

കുവൈത്ത് കേരള ഇസ്‌ലാഹി സെന്റർ - കുവൈത്ത് ഔകാഫ് മന്ത്രാലയവുമായി സഹകരിച്ചു നടത്തിയ ചതുർദിന ഇസ്‌ലാമിക് സെമിനാർ സമാപിച്ചു. 'ഇസ്ലാം- നിര്‍ഭയത്വത്തിന്‍െറ മതം' എന്നതായിരുന്നു പ്രമേയം. വിവിധ സെഷനുകളിലായി ആയിരകണക്കിന് പേര്‍ പങ്കെടുത്തു. ഫർവാനിയ ഗാർഡൻ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ ടെന്റുകളിലാണ് ഇസ്‌ലാമിക് സെമിനാർ അരങ്ങേറിയത്.

വ്യാഴാഴ്ച വൈകുന്നേരം കുവൈത്ത് പാർലമെന്റംഗം മുഹമ്മദ് ഹായിഫ് അൽ മുതൈരി ആണ് സെമിനാർ ഉദ്ഘാടനം ചെയ്തതു. നാല് ദിവസം നീണ്ടു നിന്ന സെമിനാറിൽ മനുഷ്യാവകാശ സമ്മേളനം, സ്നേഹസംഗമം, രക്ഷാകര്‍തൃസമ്മേളനം, വൈജ്ഞാനിക സമ്മേളനം, വനിതാ സമ്മേളനം, വിദ്യാർത്ഥി സമ്മേളനം, ടീൻസ് മീറ്റ് എന്നിങ്ങനെ പതിനാറോളം സെഷനുകൾ അരങ്ങേറി. സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.

കുവൈത്ത് പാർലിമെന്റിലെ മനുഷ്യാവകാശ സമിതി അധ്യക്ഷൻ ഡോ. ആദില്‍ ജാസ്സിം അല്‍ ദംഹി ഔകാഫ് അണ്ടര്‍ സെക്രട്ടറി ശൈഖ് ഫരീദ് അല്‍ ഇമാദി അസി. അണ്ടര്‍ സെക്രട്ടറി ശൈഖ് ദാവൂദ് അല്‍ അസൂസി , മസ്ജിദുൽ കബീർ ഡയരക്ടർ റൂമി അൽ റൂമി, ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയിൻ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി എം വിൻസന്റ് എം എൽ എ, ഇസ്ലാമിക് ഹെറിറ്റേജ് സൊസൈറ്റി ചെയർമാൻ താരിഖ് ഈസ തുടങ്ങിയ നിരവധി പ്രമുഖർ വിവിധ സെഷനുകളിലായി പങ്കെടുത്തു.