Top

റിയാദ് ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ മാനേജിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പണം; നീട്ടിയ തിയ്യതി നാളെ അവസാനിക്കും

MediaOne Logo

Trainee

  • Updated:

    2018-06-01 01:26:25.0

Published:

1 Jun 2018 1:26 AM GMT

റിയാദ് ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ മാനേജിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പണം; നീട്ടിയ തിയ്യതി നാളെ അവസാനിക്കും
X

റിയാദ് ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ മാനേജിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പണം; നീട്ടിയ തിയ്യതി നാളെ അവസാനിക്കും

ഇന്ത്യന്‍ എംബസിയുടെ വിദ്യാഭ്യാസ വിഭാഗത്തിന്‍റെ ഇമെയില്‍ വിലാസത്തില്‍ ബുധനാഴ്ച വൈകുന്നേരത്തിനകം നാമ നിര്‍ദ്ദേശം സമര്‍പ്പിക്കണം

റിയാദ് ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ മാനേജിങ് കമ്മിറ്റി തെരഞ്ഞെടുപ്പിനുള്ള പത്രിക സമര്‍പ്പിക്കാനുള്ള നീട്ടിയ തിയ്യതി നാളെ അവസാനിക്കും. തെരഞ്ഞെടുപ്പ് നടപടികള്‍ വിവാദത്തിലായ പശ്ചാത്തലത്തില്‍ അംബാസഡര്‍ ഇടപെട്ടാണ് പത്രിക സമര്‍പ്പിക്കാന്‍ കൂടുതല്‍ സാവകാശം നല്‍കിയത്. ഇന്ത്യന്‍ സ്കൂള്‍ മാനേജിങ് കമ്മിറ്റി പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഒഴിവാക്കിയതായുള്ള സ്കൂള്‍ പ്രിന്‍സിപ്പളിന്‍റെ പ്രഖ്യാപനം വിവാദമായിരുന്നു. ഈ പശ്ചാതലത്തിലാണ് നാമനിര്‍ദ്ദേശ പത്രികകള്‍ നല്‍കാന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ് കുടുതല്‍ സാവകാശം നല്‍കിയത്. ആവശ്യത്തിനുള്ള പത്രികകള്‍ ലഭിക്കാത്തതിനാല്‍ തെരഞ്ഞെടുപ്പ് ഒഴിവാക്കി കമ്മറ്റി അംഗങ്ങളെ പ്രഖ്യാപിക്കാനായിരുന്നു നീക്കം. ജനാധിപത്യ രീതിയില്‍ തുടര്‍ന്നുവന്ന തെരഞ്ഞെടുപ്പ് രീതി അട്ടിമറിക്കപ്പെടുന്നത് രക്ഷിതാക്കളുടെ പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നിശ്ചിത യോഗ്യതയുള്ള രക്ഷിതാക്കള്‍ക്ക് ബുധനാഴ്ച്ച വൈകുന്നേരം വരെ എംബസിയുടെ വിദ്യാഭ്യാസ വിഭാഗത്തില്‍ നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കിക്കൊണ്ട് അംബാസഡര്‍ ഉത്തരവിറക്കിയത്.

പുതിയ സാഹചര്യത്തില്‍ ഏഴംഗ സമിതിയിലേക്ക് കൂടുതല്‍ പത്രികകള്‍ ലഭിച്ചാല്‍ വോട്ടെടുപ്പ് നടത്തേണ്ടി വരും. തെരഞ്ഞെടുപ്പ് ചട്ടം പരിഷ്കരിച്ച് സ്ഥാനാര്‍ഥത്വത്തിന് കടുത്ത നിബന്ധനകള്‍ വെച്ചതായിരുന്നു പത്രികകള്‍ കുറയാന്‍ കാരണമായത്. ഇതേ നിബന്ധനകള്‍ ആവര്‍ത്തിച്ചാണ് ഇപ്പോള്‍ അംബാസഡറും പത്രിക ക്ഷണിച്ചിരിക്കുന്നത്. രക്ഷിതാക്കള്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. ഇന്ത്യന്‍ എംബസിയുടെ വിദ്യാഭ്യാസ വിഭാഗത്തിന്‍റെ ഇമെയില്‍ വിലാസത്തില്‍ ബുധനാഴ്ച വൈകുന്നേരത്തിനകം നാമ നിര്‍ദ്ദേശം സമര്‍പ്പിക്കണം.

Next Story