LiveTV

Live

Gulf

ടൂര്‍ ദുബൈ സൈക്കിളോട്ട മല്‍സരത്തില്‍ മാറ്റുരക്കാന്‍ പ്രമേഹ രോഗികളുടെ ടീമും

ടൂര്‍ ദുബൈ സൈക്കിളോട്ട മല്‍സരത്തില്‍ മാറ്റുരക്കാന്‍ പ്രമേഹ രോഗികളുടെ ടീമും
Summary
പ്രമേഹ ബാധിതര്‍ക്ക് കായികരംഗത്തും തിളങ്ങാന്‍ കഴിയും എന്ന സന്ദേശം കൈമാറാനാണ് എട്ടംഗ ടീം മല്‍സരത്തിനിറങ്ങുന്നത്

നാളെ ആരംഭിക്കുന്ന ടൂര്‍ ദുബൈ സൈക്കിളോട്ട മല്‍സരത്തില്‍ മാറ്റുരക്കാന്‍ പ്രമേഹ രോഗികളുടെ ടീമും രംഗത്തുണ്ടാകും. പ്രമേഹ ബാധിതര്‍ക്ക് കായികരംഗത്തും തിളങ്ങാന്‍ കഴിയും എന്ന സന്ദേശം കൈമാറാനാണ് എട്ടംഗ ടീം മല്‍സരത്തിനിറങ്ങുന്നത്.

ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ എട്ട് പേരാണ് ദുബൈ ടൂര്‍ സൈക്കിളോട്ട മല്‍സരത്തില്‍ കരുത്ത് തെളിയിക്കാന്‍ ഇറങ്ങുന്നത്. പ്രമേഹ മരുന്ന് നിര്‍മാതാക്കളായ നോവോ നോര്‍ഡിസ്കാണ് ഈ ടീമിനെ രംഗത്തിറക്കുന്നത്. ഫ്രഞ്ച് താരം ചാള്‍സ് പ്ലാനറ്റ്, ആസ്ട്രേലിയന്‍ താരം ക്രിസ് വില്യംസും ടീമിന്റെ പ്രതീക്ഷകള്‍ പങ്കുവെച്ചു.

പ്രമേഹത്തെ അതിജീവിച്ച് കായികഇനങ്ങളില്‍ മികച്ച പ്രകനം പുറത്തെടുക്കാന്‍ പലപ്പോഴും ഈ ടീമിന് കഴിഞ്ഞിട്ടുണ്ട്. ഇത്തരം കായികതാരങ്ങള്‍ ലോകമൊട്ടുക്കുള്ള പ്രമേഹരോഗികള്‍ക്ക് ജീവിതത്തില്‍ പുതിയ പ്രതീക്ഷകള്‍ നല്‍കുകയാണെന്ന് എമിറേറ്റ്സ് ഡയബറ്റിക്സ് സൊസൈറ്റി മേധാവി അബ്ദുറസാഖ് അല്‍ മദനി പറഞ്ഞു. ചൊവ്വാഴ്ച മുതല്‍ ഫെബ്രവരി നാല് വരെയാണ് ലോക സൈക്കിള്‍ ചാമ്പ്യന്‍മാര്‍ അണിനിരക്കുന്ന ദുബൈ ടൂര്‍ മല്‍സരം നടക്കുക.