LiveTV

Live

Gulf

ഓണ്‍ലൈനില്‍ ശ്രീജ വിളിക്കുന്നു, ബുള്‍ഫൈറ്റര്‍ : പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

Summary
മലയാള സാഹിത്യ വേദിയും കൈരളി ബുക്സും സംയുക്തമായാണ് ചര്‍ച്ച സംഘടിപ്പിച്ചത്.

പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍ രചിച്ച 'ഓണ്‍ലൈനില്‍ ശ്രീജ വിളിക്കുന്നു', 'ബുള്‍ഫൈറ്റര്‍' എന്നീ പുസ്തകങ്ങളുടെ ചര്‍ച്ച നടന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍, മലയാള സാഹിത്യ വേദിയും കൈരളി ബുക്സും സംയുക്തമായാണ് ചര്‍ച്ച സംഘടിപ്പിച്ചത്.

'ബുള്‍ഫൈറ്റര്‍' ഉള് പ്പെടെയുള്ള പുന്നയൂര്‍ക്കുളത്തിന്‍െറ രചനകളില്‍ മലയാളത്തില്‍ ഇന്നേവരെ ആവിഷ്കരിക്കപ്പെടാത്ത കഥാപരിസരങ്ങളാണുള്ളതെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. നിസാര്‍ സെയ്ദ് അധ്യക്ഷനായിരുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സെക്രട്ടറി ബിജു സോമന്‍ ഉദ്ഘാടനം ചെയ്തു. വിജു. സി.പരവൂര്‍ സ്വാഗതം പറഞ്ഞു. ഇ.കെ ദിനേശന്‍ പുസ്തകാവതരണം നടത്തി. സോണി ജോസ് വേളൂക്കാരന്‍, രാകേഷ് വെങ്കിടങ്ങ്, ദീപ ചിറയില്‍, പ്രിയാ മോഹന്‍ , ടി.കെ ഉണ്ണി, ചന്ദ്രപ്രകാശ് എടവന, ജനാര്‍ദ്ദനന്‍ ഇളയിടം, നിസാര്‍ പുത്തന്‍പള്ളി, അബ്ദുല്ലക്കുട്ടി ചേറ്റുവ, ഇര്‍ഫാദ് മായിപ്പടി, ഉനൈസ്, തുടങ്ങിയവര്‍ സംസാരിച്ചു.

തന്‍െറ കഥകള്‍ക്ക് പ്രവാസ ലോകത്തും പുറത്തും ആസ്വാദകരുടെ ഭാഗത്തു നിന്ന് ലഭിക്കുന്ന പ്രതികരണങ്ങള്‍ ആഹ്ളാദകരമാണെന്ന് പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍ പറഞ്ഞു.

ചടങ്ങില്‍ ടി.വി കൊച്ചുബാവയുടെ അനുസ്മരണ പ്രഭാഷണം സലിം അയ്യനത്ത് നിര്‍വഹിച്ചു. പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍ മറുപടി പ്രസംഗം നടത്തി.