LiveTV

Live

Gulf

കുവൈത്തിൽ തൊഴിൽ മേഖലയിലെ രണ്ടു വകുപ്പുകൾ ഒന്നാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യം

കുവൈത്തിൽ തൊഴിൽ മേഖലയിലെ രണ്ടു വകുപ്പുകൾ ഒന്നാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യം
Summary
സാലിഹ് അൽ അശൂർ എംപിയാണ് മാൻ പവർ ഗവണ്മെന്റ് റീസ്ട്രക്ച്ചറിങ് പ്രോഗ്രാം മാൻ പവർ റിക്രൂട്മെന്റ് അതോറിറ്റിയിൽ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ രംഗത്തു വന്നത്

കുവൈത്തിൽ തൊഴിൽ മേഖലയിലെ രണ്ടു വകുപ്പുകൾ ഒന്നാക്കാനുള്ള സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യം . സാലിഹ് അൽ അശൂർ എംപിയാണ് മാൻ പവർ ഗവണ്മെന്റ് റീസ്ട്രക്ച്ചറിങ് പ്രോഗ്രാം മാൻ പവർ റിക്രൂട്മെന്റ് അതോറിറ്റിയിൽ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ രംഗത്തു വന്നത്. സർക്കാർ നീക്കം രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളെ ദോഷകരമായി ബാധിക്കുമെന്നാണ് എംപിയുടെ വാദം

തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന് കീഴിൽ സ്വതന്ത്ര ഘടകമായി പ്രവർത്തിക്കുന്ന മാൻ പവർ റിക്രൂട്ട്മെന്റ് അതോറിറ്റിയാണ് രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവഹിക്കുന്നത് . വിദേശി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് വിതരണം . പുതുക്കൽ.തുടങ്ങിയവയെല്ലാം അതോറിറ്റിയുടെ ചുമതലയാണ്. അതെ സമയം സ്വദേശികളുടെ തൊഴിലിലായ്മ പരിഹരിക്കുക അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് മാൻ പവർ ഗവണ്മെന്റ് റീസ്ട്രക്ച്ചറിങ് പ്രോഗ്രാം പ്രവർത്തിക്കുന്നത്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്കു സർക്കാർ പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നുണ്ട് . ഇതിന്റെ ഏകോപനവും സ്വദേശി വൽക്കരണത്തിന്റെ സാധ്യതാ പഠനങ്ങളും MGRP യാണ് നിർവഹിക്കുന്നത് . ഈ രണ്ടു ഘടകങ്ങളെയും ലയിപ്പിച്ചു ഒറ്റ സ്ഥാപനമാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെയാണ് സാലിഹ് അൽ ആശൂർ എം പി രംഗത്തെത്തിയത് . സ്വദേശികളുടെ തൊഴിൽ പരിഹരിക്കുന്നതിനായി MGRP ഇത് വരെ ചെയ്തു വന്ന യത്നങ്ങളെല്ലാം ലയനത്തോടെ വൃഥാവിലാകുമെന്നു പറഞ്ഞ എംപി എടുത്തു ചാടി തീരുമാനമെടുക്കരുതെന്നു മന്ത്രി സഭയോട് ആവശ്യപ്പെട്ടു . വിദേശ തൊഴിലാളികളുടെ ചുമതല നിർവഹിക്കുന്ന അതോറിറ്റിക്കു തന്നെ സ്വകാര്യമേഖലയിലെ സ്വദേശികളുടെ ഉത്തരാവാദിത്തം ഏൽപ്പിക്കുന്നത് അപകടകരമാണ് . ഇക്കാര്യത്തിൽ വിദഗ്ദാഭിപ്രായം തേടേണ്ടതുണ്ട് . ലയന നീക്കത്തെ എതിർത്തു കൊണ്ട് MGRP മാനേജർമാർ സെക്രട്ടറി ജനറലിന് മെമ്മോറാണ്ടം സമർപ്പിച്ച കാര്യവും എംപി ചൂണ്ടിക്കാട്ടി.