LiveTV

Live

Gulf

ഹജ്ജ് തീര്‍ഥാടകരുടെ ബസ്സുകളില്‍ ഈ വര്‍ഷം മുതല്‍ ജിപിആര്‍എസ് സംവിധാനം

ഹജ്ജ് തീര്‍ഥാടകരുടെ ബസ്സുകളില്‍ ഈ വര്‍ഷം മുതല്‍ ജിപിആര്‍എസ് സംവിധാനം
Summary
തീര്‍ഥാടകരെ കൊണ്ടുപോകുന്ന ബസ്സുകള്‍ നിരീക്ഷിക്കുന്നതിനും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ബസ്സുകളില്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

ഹജ്ജ് തീര്‍ഥാടകരുടെ ബസ്സുകളില്‍ ഈ വര്‍ഷം മുതല്‍ ജിപിആര്‍എസ് സംവിധാനം ഏര്‍പ്പെടുത്തും. തീര്‍ഥാടകരെ കൊണ്ടുപോകുന്ന ബസ്സുകള്‍ നിരീക്ഷിക്കുന്നതിനും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ബസ്സുകളില്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

മക്കയിലും പുണ്യസ്ഥലങ്ങളിലുമുള്ള യാത്രക്കിടയിലെ ഓരോ ഘട്ടങ്ങളിലും ഡ്രൈവര്‍മാര്‍ക്കും ഗൈഡുകള്‍ക്കും ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ പുതിയ നിരീക്ഷണ സംവിധാനം സഹായിക്കുമെന്ന് ഹജ്ജ് മന്ത്രാലയ ഗതാഗത വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് സിംസിം പറഞ്ഞു. ഹജ്ജ് മന്ത്രാലയം, ഹജ്ജ് ട്രാന്‍സ്പോര്‍ട്ടിങ് ഓഫീസ്, മുത്വവ്വഫ് സ്ഥാപനങ്ങള്‍, ബസ്സ് കമ്പനികള്‍ എന്നിവര്‍ക്ക് ബസ്സുകളുടെ പോക്കുവരവുകള്‍ നിരീക്ഷിക്കാനും ബസ്സ് കാണാതാകുക, അപകടമുണ്ടാകുക, കേടാവുക തുടങ്ങിയ അടിയന്തിര ഘട്ടങ്ങളില്‍ ഓപറേഷന്‍

റൂമുകളില്‍ നിന്ന് ഡ്രൈവറുമായി ബന്ധപ്പെടാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബസ് സ്റ്റേഷനുകള്‍, സര്‍വീസ് സ്റ്റേഷനുകള്‍, മക്കയിലേയും മദീനയിലേയും തീര്‍ഥാടകരുടെ താമസ സ്ഥലങ്ങള്‍ എന്നിവ അടയാളപ്പെടുത്തിയിരിക്കും. ആവശ്യമാകുമ്പോള്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാനും സീസണിന്റെ അവസാനത്തില്‍ അവ ലഭിക്കുന്നതിനുള്ള സംവിധാനവുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണുകളിലും സംവിധാനം ലഭ്യമാകും. സൌദിയിലെ ഗതാഗത നിയമങ്ങളും ഹജ്ജ് വേളയില്‍ ഏര്‍പ്പെടുത്തുന്ന പരിഷ്കാരങ്ങളും ഡൈവര്‍മാരെയും ഗൈഡുകളെയും അവരുടെ ഭാഷകളില്‍ ബോധവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.