LiveTV

Live

Gulf

മെക്കുനു: മലയാളിയെ കാണാതായി

മെക്കുനു: മലയാളിയെ കാണാതായി
Summary
തലശേരി ധർമ്മടം സ്വദേശി മധുവിനെയാണ് കാണാതായത്. വെള്ളിയാഴ്​ച വൈകുന്നേരം ഏഴുമണിയോടെ റായ്​സൂത്തിലെ വാദിയിൽ ഒഴുക്കിൽ പെടുകയായിരുന്നു​.

മെകുനു ചുഴലിക്കാറ്റിനെ തുടർന്ന്​ സലാലയിൽ മലയാളിയെ കാണാതായി. തലശേരി ധർമ്മടം സ്വദേശി മധുവിനെയാണ് കാണാതായത്. വെള്ളിയാഴ്​ച വൈകുന്നേരം ഏഴുമണിയോടെ റായ്​സൂത്തിലെ വാദിയിൽ ഒഴുക്കിൽ പെടുകയായിരുന്നു​. മധുവിനൊപ്പം ഒഴുക്കിൽപെട്ട താർഖണ്ഡ്​ സ്വദേശി ഷംഷേർ അലിയുടെ മൃതദേഹം കണ്ടെടുത്തു.

ഒരാളുടെ മൃതദേഹം കണ്ടെടുത്തതായും രണ്ടാമന്​ വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുന്നതായും ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന ഹൈദരാബാദ്​ സ്വദേശി രക്ഷപ്പെട്ടു. റെഡിമിക്​സ്​ കമ്പനിയിലെ ഡ്രൈവറായിരുന്നു മധു. ഇവർ സഞ്ചരിച്ച റെഡിമിക്​സ്​ വാഹനം വാദിയിൽ ഇറക്കിയപ്പോൾ നിന്നുപോവുകയായിരുന്നു. വെള്ളം ക്രമാതീതമായി ഉയരുന്നത്​ കണ്ടതിനെ തുടർന്ന്​ മൂവരും വാഹനത്തിൽ നിന്ന്​ പുറത്തേക്ക്​ ചാടി വാദി മുറിച്ചുകടക്കാൻ ശ്രമിക്കവേയാണ്​ ഒഴുക്കിൽ പെട്ടത്​. കല്ലിൽ പിടിച്ച്​ കിടന്ന ഹൈദരാബാദ്​ സ്വദേശിയെ ശനിയാഴ്​ച രാവിലെ അതുവഴി വന്ന വാഹനത്തിലുള്ളവരാണ്​ രക്ഷിച്ച്​ ആശുപത്രിയിലെത്തിച്ചത്​. അതേസമയം മെകുനുവിനെ തുടർന്നുള്ള മരണസംഖ്യ ഉയരുകയാണ്​. ആറ്​ പേർ മരിച്ചതായാണ്​

ഔദ്യോഗിക സ്​ഥിരീകരണം. ഇതിൽ അഞ്ച്​ പേർ സ്വദേശികളാണ്​. കഴിഞ്ഞ ദിവസം മുതൽ പൈപ്പ് വെള്ള വിതരണത്തിന് തടസ്സം നേരിട്ടിട്ടുണ്ട്. മെകുനിവിന് ശേഷം സലാല സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.